Kerala

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

കൊച്ചി: മാതൃദിനത്തോടനുബന്ധിച്ച് അമ്മമാര്‍ സ്നേഹപൂര്‍വ്വം തലമുറകളായ കൈമാറി വന്ന പാചക രഹസ്യങ്ങള്‍ എടുത്തുകാണിക്കുന്ന ഹൃസ്വചിത്രം ഗോദ്റെജ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കി. ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മീഡിയ പ്രോപ്പര്‍ട്ടിയായ ഗോദ്റെജ് വിക്രോളി കുസിനയുമായി സഹകരിച്ച് ഗോദ്റെജ് യമ്മീസ് ആണ് ചിത്രം പുറത്തിറക്കുന്നത്. ഷെഫ് അമൃത റായ്ചന്ദാണ് ചിത്രത്തില്‍ പാചകത്തിലൂടെ കൈവന്ന ജീവിത രഹസ്യങ്ങളവതരിപ്പിക്കുന്നത്.

‘ലെസണ്‍സ് ഫ്രം ഹെര്‍ കിച്ചന്’ വെറുമൊരു പാചകക്കുറിപ്പല്ല മറിച്ച് പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളാണ്.

ഭക്ഷണം എന്നത് വെറും പാത്രത്തിലെ വിഭവം മാത്രമല്ല അതൊരു കഥകളുടെയും സംസ്കാരത്തിന്‍റെയും മൂല്യങ്ങളുടെയും പാത്രം കൂടിയാണെന്നു ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ സുജിത് പാട്ടീല്‍ അഭിപ്രായപ്പെട്ടു.

അടുക്കള എപ്പോഴും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തേക്കാള്‍ ഉപരിയായി മൂല്യങ്ങളും ഓര്‍മ്മകളും പങ്കിടുന്നൊരിടമാണെന്ന് ഗോദ്റെജ് ഫുഡ്സ് ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്നൊവേഷന്‍ മേധാവി അനുശ്രീ ദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് അമ്മമാര്‍ക്കുള്ളൊരു സ്നേഹക്കുറിപ്പാണ്. ഈ ഹൃസ്വചിത്രം ഭക്ഷണത്തെക്കുറിച്ചു മാത്രമല്ല മറിച്ച് ഭക്ഷണം കഴിഞ്ഞും ഏറെക്കാലം നമ്മെ പോഷിപ്പിക്കുന്ന ഒരുതരം അറിവിനെക്കുറിച്ചാണെന്ന് ക്രിയേറ്റീവ്ലാന്‍ഡ് ഏഷ്യയുടെ സഹസ്ഥാപകയും ക്രിയേറ്റീവ് വൈസ് ചെയര്‍മാനുമായ അനു ജോസഫ് അഭിപ്രായപ്പെട്ടു.

Latest News