Kerala

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

രാജ്യാതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളടക്കമുള്ള പൗരന്മാരന്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുകകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന ഭൂരിഭാഗം പേര്‍ക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ ടിക്കറ്റ് ലഭ്യമല്ല. ചിലവേറിയ മറ്റ് ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമല്ലാത്തിനാല്‍ ഡല്‍ഹിയില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കണമെന്നും, നിലവിലെ ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എ എ റഹീം എം പി കേന്ദ്ര റയില്‍വേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.