കഴിഞ്ഞ കുറച്ച് ദിവസങ്ങലായി നമ്മുടെ അതിർത്തി ഗ്രാമങ്ങൾ അശാന്തമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാറിലേർപ്പെട്ടതോടെ ആ ദിനങ്ങളാണ് അവസാനിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. സംഘര്‍ഷത്തില്‍ ദുരിതമനുഭവിച്ച സാധാരണകാര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടോ മൂന്നോ ദിവസം മുമ്പ് വെടിനിര്‍ത്തല്‍ നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ നഷ്‌ടപ്പെടില്ലായിരുന്നു. എവിടെയൊക്കെയാണ് നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുള്ളതെന്ന് പരിശോധിക്കും. അതെല്ലാം വിലയിരുത്തി ജനങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കുകയും ചെയ്യും. അത് ജമ്മു കശ്‌മീര്‍ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.