കാൻസർ രോഗ നിർണയത്തിന് സഹായകമായി എഐ സാങ്കേതിക വിദ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസി വഴി ഇനി കാൻസർ കണ്ടെത്താനാകുമെന്നാണ് പുതിയ പഠനം പറയുന്നത്. മുഖം സ്‌കാന്‍ ചെയ്താണ് ഗോര നിർണയം നടത്തുന്നത്. ഇതിനായി എഐ ഉപയോഗപ്പെടുത്തി നിർമ്മിച്ച ഉപകരണവും ഉണ്ടാകും. ഫേസ് ഏജ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്.
മാസ് ജനറല്‍ ബ്രിഗാമിലെ ഗവേഷകരാണ് Face Age ‘ ഫേസ് ഏജ് ‘ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രായം കണക്കാക്കുന്നതിലൂടെ രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചും കാന്‍സര്‍ അതിജീവന സാധ്യതയെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇത് നല്‍കുന്നത്. 6000ത്തിലധികം കാന്‍സര്‍ രോഗികളെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്.
ഈ സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തം അനുസരിച്ച് ശരാശരി കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് അവരുടെ പ്രായത്തേക്കാള്‍ ഏകദേശം 5 വയസ് കൂടുതലായി കാണപ്പെടുന്നുവെന്ന് കണ്ടെത്തി. ജനിതക ശാസ്ത്രം, ജീവിതശൈലി, പാരിസ്ഥിതിക എക്‌സ്‌പോഷറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ജൈവിക വാര്‍ദ്ധക്യത്തെ സ്വാധീനിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന, മുഖരേഖകള്‍ തുടങ്ങിയ സൂചനകള്‍ വിലയിരുത്തി ജീവശാസ്ത്രപരമായ പ്രായം കണക്കാക്കാനും രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷിയെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കാന്‍ ഫെയ്‌സ് ഏജിന് കഴിയും.
ഫേസ് ഏജ് പോലെയുള്ള ഉപകരണങ്ങള്‍ ആരോഗ്യ സംബന്ധമായ കാര്യങ്ങളുമായി സംയോജിപ്പിക്കുന്നത് രോഗീ പരിചരണത്തില്‍ വന്‍ വിപ്ലവം സൃഷ്ടിക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പദ്ധതികള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനും ഗുരുതരാവസ്ഥയിലുള്ള രോഗികളെ തിരിച്ചറിയാനും രോഗനിര്‍ണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും സഹായിക്കും.
content highlight: FACE AGE