ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് സൈലന്റ് അറ്റാക്ക് മൂലമാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രായഭേദമെന്യ ആളുകൾ മരണപ്പെടുന്ന സങ്കീർണ സാഹചര്യമാണ് ഇതെങ്കിലും പലർക്കും മതിയായ വ്യക്തതയില്ല എന്നുള്ളതാണ് വാസ്തവം. എന്താണിതിന്റെ ലക്ഷണങ്ങൾ, പരിശോധിക്കാം.
ഹൃദയ ധമനിയായ കൊറോണറി ആര്‍ട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തല്‍ഫലമായി ഹൃദയ പേശികള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാക്കാതെ ഹൃദയം പ്രവര്‍ത്തനരഹിതമാകുന്നു. ഹൃദയാഘാത സമയത്ത് വിയര്‍പ്പ്, ഓക്കാനം എന്നിവയ്‌ക്കൊപ്പം നെഞ്ചിലെ വേദനയോ ഭാരമോ ഉളളതായി രോഗികള്‍ പറയാറുണ്ട്. എന്നാല്‍ രോഗിക്ക് ഈ ലക്ഷണങ്ങളൊന്നും അനുഭവപ്പെടാതെ സംഭവിക്കുന്ന ഒന്നാണ് സൈലന്റ് അറ്റാക്ക്.
എന്താണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍
കൊറോണറി ധമനികളിലെ തടസ്സം ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണ് ഹൃദയാഘാതം അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍.
ലക്ഷണങ്ങള്‍
നിശബ്ദ ഹൃദയാഘാതത്തിന്റെ അറിയപ്പെടാത്ത ലക്ഷണങ്ങളെ പലരും അത്ര കാര്യമാക്കി എടുക്കാറില്ല. പേശി വേദന, ദഹനക്കേട്, ഓക്കാനം, അല്ലെങ്കില്‍ പനി ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. നേരിയ തോതില്‍ വരുന്ന ലക്ഷണങ്ങള്‍ ആയതിനാല്‍ ആരും ഇത് അത്ര കാര്യമായി എടുക്കാറില്ല. ഇത്തരം ലക്ഷണങ്ങളൊന്നും മുന്‍കൂട്ടി കണ്ടെത്താനുളള പരിശോധനകളൊന്നും നിലവില്‍ ഇല്ല. മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ അപകടത്തിനെതിരെ മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കും.
content highlight: Silent attack