കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോഖ് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കും ശരീരത്തിനും വെട്ടേറ്റു.
അക്രമം തടയാന്‍ ശ്രമിച്ച ബേപ്പൂര്‍ സ്വദേശി ഹാഷിറിനും പരുക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി ഓടി രക്ഷപ്പെട്ടു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.