ഐസ് ടീ ഇഷ്ടമാണോ? ഇത് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന നോക്കിയാലോ? കിടിലൻ സ്വാദിൽ ഐസ് ടീ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം ചായപ്പൊടിയും പഞ്ചസാരയും ഇടുക. അതിലേക്ക് പുതിനയില, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ നന്നായി അരിച്ചെടുക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസിലേക്ക് 1/2 സ്പൂൺ ചെറുനാരങ്ങ നീര് എടുത്ത് അതിലേക്ക് ഒന്നര സ്പൂൺ തേൻ ചേർക്കുക, അതിലേക്ക് ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കുക. അതിന് ശേഷം ചൂടാറിയ ചായ ഒഴിച്ച് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്.