നല്ല സോഫ്റ്റ് ചപ്പാത്തി ഇനി എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? രുചികരമായ ചപ്പാത്തി തയ്യാറാക്കുന്നതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ആട്ട – 2 കപ്പ്
- ഉപ്പ് – ½ – ¼ ടീസ്പൂൺ
- വെള്ളം – 1 കപ്പ് + 2 ടേബിൾ സ്പൂൺ
- റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ
- ആട്ട (ആദ്യമെടുത്തതു കൂടാതെ) – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് മാവെടുത്ത് അര – മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളം (തിളപ്പിച്ച വെള്ളം ആവശ്യമില്ല) ആദ്യമേ തന്നെ മുഴുവനായും ഒഴിച്ച് അതിന്റെ കൂടെ 1 ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിലും ചേർത്ത് നന്നായി കുഴയ്ക്കണം ഇതിന്റെ കൂടെ വീണ്ടും രണ്ട് ടേബിള്‍സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ച് ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കുക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് കുഴയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തിയുടെ മാവ് കിട്ടും. ഇനി ചപ്പാത്തിപ്പലകയിൽ കുറച്ച് ഗോതമ്പു പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം. ഒരുപാട് കനം കുറച്ച് പരത്തേണ്ട കാര്യമില്ല.