വായിൽ കപ്പലോടും സ്വാദിൽ കാട മുട്ട ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ഇത് എല്ലാവര്ക്കും ഇഷ്ടമാകും.
ആവശ്യമായ ചേരുവകൾ
- കാട മുട്ട പുഴുങ്ങി വെച്ചത് 25 എണ്ണം
- ഉപ്പ്. 1 /2 സ്പൂൺ
- മുളക്് പൊടി. 3 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി
- പേസ്റ്റ്. 2 സ്പൂൺ
- പച്ചമുളക് പേസ്റ്റ്. 1 സ്പൂൺ
- പെപ്പെർ പൗഡർ. 1/2 സ്പൂൺ
- ഗരംമസാല ഓപ്ഷനൽ
- വെളിച്ചെണ്ണ
- മല്ലിയില കറിവേപ്പില മുറിച്ചത്
തയ്യാറാകുന്ന വിധം
മുട്ട ഒഴികെബാക്കി മേൽ പറഞ്ഞ എല്ലാ ചേരുവകളും ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചെറിയ തീയിൽ ഇട്ടു ഒരു 5 മിനിറ്റ് ഇളക്കുക. പച്ചമണം മാറിയാൽ പുഴുങ്ങിയ മുട്ട മല്ലിയില, കറിവേപ്പില ഗരം മസാല (ഓപ്ഷൻ ) ചേർത്ത് നന്നായി യോജിപ്പിക്കുക കുറച്ച് ഡ്രൈ ആയാൽ ഗ്യാസ് ഓഫ് ചെയ്യാം.