നല്ല നാടൻ രീതിയിൽ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ബീഫ് റോസ്റ്റ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബീഫും മറ്റു ചേരുവകളും കൂടി കുക്കറിലേക്ക് ഇട്ടു കൊടുക്കുക. മല്ലിപ്പൊടിയും കുറച്ചു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും മാറ്റിവയ്ക്കുക. കുക്കറിലേക്ക് ഇട്ടതിനുശേഷം നന്നായി കൈകൊണ്ട് യോജിപ്പിച്ചെടുക്കുക. അതിനുശേഷം ഒരു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ബീഫ് നന്നായി വെന്തതിനുശേഷം ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അര ടീസ്പൂൺ ചേർത്ത് കൊടുക്കുക അതിൻറെ കൂടെ തന്നെ എന്നെ മൂന്ന് അല്ലി വെളുത്തുള്ളി ചെറിയ ഒരു കഷണം ഇഞ്ചി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ തന്നെ എന്നെ കുറച്ചു കറിവേപ്പില കൂടി ചേർക്കാം. അതൊന്നു വഴറ്റിയതിനു ശേഷം ഇതിലേക്ക് അ മല്ലിപൊടി ചേർത്ത് അത് അതിൻറെ പച്ചമണം പോകുന്നത് വരെ ഇളക്കിക്കൊടുക്കുക.
അതിനുശേഷം ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫും മറ്റു ചേരുവകളും കൂടിയുള്ള മിശ്രിതം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇനി നന്നായിട്ട് വെള്ളം വറ്റിച്ച് എടുക്കാം. സിമ്പിൾ ആൻഡ് ടേസ്റ്റി ബീഫ് റോസ്റ്റ് റെഡി ആയിട്ടുണ്ട്. അവസാനം കുറച്ച് പച്ചവെളിച്ചെണ്ണയും മല്ലിയിലയും വേപ്പിലയും ചേർത്ത് ഇറക്കി വെക്കാം.