Food

ഇനി ചിക്കൻ ബിരിയാണി എളുപ്പത്തിൽ തയ്യാറാക്കാം | Chicken biryani

ഇനി വളരെ എളുപ്പത്തിൽ തന്നെ ചിക്കൻ ബിരിയാണി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കൻ 1 kg
  • ബസ്മതി റൈസ് 1 kg
  • മഞ്ഞൾ പൊടി 1/4 tsp
  • നെയ്യ് 2 tbsp
  • സവാള 6 എണ്ണം
  • തക്കാളി 3 എണ്ണം
  • എല്ലക്ക, ഗ്രാമ്പു, പട്ട 4 എണ്ണം വീതം
  • മുളക് പൊടി 2 tbspn
  • ഗരംമസാല 1tbspn
  • എണ്ണ അവിശ്യത്തിനു
  • മല്ലിയില, പുതിനയില ആവിശ്യത്തിനു
  • അണ്ടിപ്പരിപ്പ് ആവിശ്യത്തിനു
  • കിസ്മിസ് ആവിശ്യത്തിനു
  • തൈര് 1 കപ്പ്
  • ഇഞ്ചി ചെറിയ കഷ്ണം
  • വെളുത്തുള്ളി 10 അല്ലി
  • പച്ചമുളക് 8 എണ്ണം
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ, ഉപ്പ്, മഞ്ഞൾ,മുളക് പൊടി, കുറച്ച് ഗരം മസാല എന്നിവ മിക്സ് ചെയ്ത് 1/2 മണിക്കൂർ കഴിഞ്ഞാൽ എണ്ണയിൽ വറുത്ത് മാറ്റി വെക്കുക. ചിക്കൻ വറുത്ത എണ്ണയിൽ തന്നെ 5 സവാള നന്നായി വയറ്റുക. അതിന് ശേഷം ഇഞ്ചിവെളുത്തുള്ളി പച്ചമുളക് എന്നിവ നന്നായി ചതച്ചത് 3 തക്കാളി എല്ലാം നന്നായി വയറ്റിയശേഷം അതിലേക്ക് ഗരം മസാല, മുളക് പൊടി 1 കപ്പ് തൈര്, മല്ലി ഇല, പുതിന ഇല, വറുത്ത് വച്ച ചിക്കൻ എല്ലാം നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വേവിക്കുക. അതിന് ശേഷം വാങ്ങി വെക്കുക. മസാല റെഡി.

ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് 1 സവാള, അണ്ടിപ്പരിപ്പ്, കിസ്മിസ് വറുത്ത് മാറ്റി വെക്കുക. അതിന് ശേഷം ആ പാത്രത്തിൽ പട്ട, ഗ്രാമ്പു, എല്ലക്ക എന്നിവ വയറ്റിയതിന് ശേഷം അരി വെള്ളം ഉപ്പും ചേർത്ത് ഹാഫ് വേവിൽ വേവിച്ച് വെള്ളം വാർക്കുക.

ഉണ്ടാക്കി വെച്ച മസാലയുടെ മുകളിൽ റൈസും അതിനു മുകളിൽ വറുത്തു വെച്ച സവാള, അണ്ടിപ്പരിപ്പ്, കിസ്മിസ്‌, കുറച്ചു ഗരം മസാല എന്നിവ വിതറി മുകളിൽ കുറച്ച് നെയ്യ് ഒഴിച്ച് 20 മിനിറ്റ് ചെറിയ തീയിൽ വച്ച്. വാങ്ങി വെക്കുക രുചിയുളള ചിക്കൻ ബിരിയാണി റെഡി.