ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ പിടിയില്‍. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് പിടിയിലായത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ പാലിയേറ്റീവ് കെയര്‍ ഡോക്ടറാണ് അമിസ് ബേബി.
മംഗലാപുരത്തുനിന്ന് ട്രെയിൻ മാർഗം എത്തിയ ഡോക്ടറുടെ പക്കലിൽ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.