News

ശശികല ടീച്ചറിനെതിരെ രാഹുല്‍ ഈശ്വര്‍; ഹിന്ദുകളെ കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്ന ശശികല ടീച്ചര്‍ എന്തിനാണ് മുസ്ലീംങളെ കുറിച്ച് ഇങ്ങനെ പറയുന്നത്?

ശശികല ടീച്ചറിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ശശികല ടീച്ചറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. ഹിന്ദുകളെ കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്ന ശശികല ടീച്ചര്‍ എന്തിനാണ് മുസ്ലീംങളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു .”പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധ ഭൂമിയാകും” ശശികല ടീച്ചറിന്റെ ഈ പോസ്റ്റിലൂടെ മുസ്ലീങ്ങളുടെ രാജ്യ സ്‌നേഹത്തെയാണ് സംശയിക്കുന്നത് എന്നും രാഹുല്‍ വിമര്‍ശിച്ചു.

ശശികല ടീച്ചറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം….

”ഇത് ഇന്നു കണ്ട ഒരു മുന്നറിയിപ്പാണ് -ശ്രദ്ധിക്കേണ്ട കാര്യമാണത്. പാക്കിസ്ഥാന് കരവഴിയോ കടല്‍ വഴിയോ ആകാശം വഴിയോ കേരളത്തില്‍ എത്തല്‍ എളുപ്പമല്ല അപ്പോ പിന്നെ എങ്ങിനെ ?

ആലോചിച്ചു കുഴങ്ങണ്ട താഴെയുള്ള ആ രണ്ടു പതാകകള്‍ ഒന്നു കാണുക. പട്ടാളം പാക്കിസ്ഥാനില്‍ നിന്നു വരണ്ട പത്തണയുടെ കത്തി വാങ്ങി ഇവിടെ പാക്കിസ്ഥാനു വേണ്ടി പൊരുതാന്‍ എമ്പാടും ആളുണ്ട് .

ഭയപ്പെടേണ്ട മറ്റൊന്ന് ബങ്കറുകള്‍ നിര്‍മ്മിക്കണം എന്നു കേട്ടതാണ്. അപ്പോ ഇവന്മാര്‍ ബങ്കറുകളും പണിതു കഴിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വസിക്കേണ്ടത്. പല വീടുകള്‍ക്കും സെന്‍ട്രല്‍ ജയിലിനേക്കാള്‍ വലിയ മതിലാണ് സംശയിച്ചേ പറ്റു.”

പാകിസ്ഥാന്റെയും എംഎസ്എഫിന്റെയും പതാക പോസ്റ്റ് ചെയ്തുകൊണ്ടാണ് ശശികല ടീച്ചര്‍ ഇങ്ങനെ കുറിച്ചത്.

”പ്രിയ ശശികല ടീച്ചര്‍ ഇങ്ങനെ പറഞ്ഞു കാണല്ലേ എന്നാണ് പ്രാര്‍ത്ഥന.
കേരളം ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനങ്ങളില്‍ ഒന്നാണ്, മത സൗഹാര്‍ദവും, ഒരുമയും, സാഹോദര്യവും ഉള്ള ഭൂമി.. നമ്മുടെ നാടിനെ നമ്മള്‍ തന്നെ കരിവാരി തെക്കണോ? ഇത്തരം പോസ്റ്റുകള്‍ പ്രകോപനപരമാണ് ടീച്ചറിനെ പോലെ ഒരാള്‍ ഇത് ചെയ്യരുത്. ടീച്ചറിന്റെ ഈ വാക്കുകള്‍ വളരെ വേദനാജനകമാണ്. ഇത്തരം കാര്യങ്ങള്‍ എഴുത്തുമ്പോള്‍ ടീച്ചറൊന്ന് പുനര്‍ചിന്തിക്കണം.” – രാഹുല്‍ ഈശ്വര്‍ പറഞ്ഞു.