പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മുളിയങ്ങൽ കൂടത്തിങ്കൽ മീത്തൽ രാജീവന്റെ മൃതദേഹമാണ് ജീർണ്ണിച്ച നിലയിൽ ഷെഡിൽ കണ്ടെത്തിയത്.
കഴിഞ്ഞ നാലു ദിവസമായി രാജീവനെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ വീടിനു സമീപത്തുള്ള വിറകിടുന്ന ഷെഡിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.