Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചു കിട്ടി, കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണലിൽ നിന്ന്

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വർണ്ണം തിരികെ കിട്ടി. ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നുമാണ് സ്വർണ്ണം കിട്ടിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കിട്ടിയയത്.

നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

എന്നാൽ സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

ലോക്കറിൽ സൂക്ഷിച്ച പതിമൂന്നര പവൻ സ്വർണമാണ് മോഷണം പോയത്.

Latest News