Health

തണുത്ത വെളളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാലത്ത് പലര്‍ക്കും റഫ്രിജറേറ്ററില്‍ വാട്ടര്‍ ബോട്ടിലുകള്‍ സൂക്ഷിക്കുന്ന ശീലമുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍,ഇത്തരത്തില്‍ തണുപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡിമിടിപ്പും ഹൃദയമിടിപ്പും കുറയ്ക്കും.

തണുത്ത വെളളം കുടിക്കുന്നതിന്റെ ദോഷങ്ങള്‍ എന്തൊക്ക ?

ഒന്ന്

തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനനാളത്തെ ബാധിച്ചേക്കാം. ഇതിന്റെ ഫലമായി വയറുവേദനയും ഉണ്ടാകാം.

രണ്ട്

വേനല്‍ക്കാലത്ത് എല്ലാ ദിവസവും തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ വീക്കം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ചതിനുശേഷം, ഐസ് ക്യൂബുകള്‍ ചേര്‍ത്ത് തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ പല രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

മൂന്ന

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയാന്‍ കാരണമാകും.

നാല്

തണുത്ത വെള്ളം കൂടുതല്‍ തവണ കുടിക്കുമ്പോള്‍ പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിച്ചേക്കാം. ഇതിന്റെ ഫലമായി വെള്ളം കുടിക്കുന്നതും ചവയ്ക്കുന്നതും ബുദ്ധിമുട്ടായി മാറിയേക്കാം.

അഞ്ച്

ഭക്ഷണം കഴിച്ചതിനുശേഷം, ഐസ് ക്യൂബുകള്‍ ചേര്‍ത്ത് തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ പല രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.