Health

എന്താണ് വിറ്റാമിന്‍ പി? ആരോഗ്യത്തിന് നല്ലതോ ചീത്തയോ! ഗുണങ്ങള്‍ നോക്കാം

പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഫ്‌ളേവനോയ്ഡ് ആണ് വിറ്റമിന്‍ പി എന്നറിയപ്പടുന്നത്. പഴങ്ങള്‍ക്ക് നല്ല നിറം നല്‍കുന്നതിനും അതുപോലെ തന്നെ ഇവയെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നതിനും അണുബാധകള്‍ ഇല്ലാതെ സംരക്ഷിക്കുന്നതിനുമെല്ലാം ഫ്‌ളേവനോയ്ഡ് സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ പി യുടെ ഗുണങ്ങള്‍ നോക്കാം…

ഒന്ന്

രക്തസമ്മര്‍ദം കുറയ്ക്കാനും, രക്തം കട്ടപിടിക്കുന്നത് തടയാനും ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കും. ഇവ ദഹനം മെച്ചപ്പെടുത്തുന്നു.

രണ്ട്

അണുബാധയെ ചെറുക്കാനും രോഗം വരാനുളള സാധ്യത കുറയ്ക്കാനും ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കും.

മൂന്ന്

മസ്തിഷ്‌ക പ്രവര്‍ത്തനവും ചര്‍മ്മത്തിന്റെ ആരോഗ്യവും ഫ്‌ളേവനോയ്ഡുകള്‍ മെച്ചപ്പെടുത്തുന്നു.

നാല്

ഫ്‌ളേവനോയ്ഡുകള്‍ കുറഞ്ഞാല്‍ വീക്കം വര്‍ദ്ധിക്കുകയും സന്ധിവാതം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.

അഞ്ച്

നാരങ്ങ, ഓറഞ്ച്, ബെറികള്‍, റാസ്‌ബെറി, അടക്കമുളളവയില്‍ വിറ്റാമിന്‍ പി അടങ്ങിയിരിക്കുന്നു.