India

വെടിനിർത്തൽ ധാരണ; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബർ ആക്രമണം | Cyber ​​attack on Indian Foreign Secretary Vikram Misri; X account locked

വിക്രം മിസ്രി സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചു

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം. സൈബർ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു. വിക്രം മിസ്രിക്ക് എതിരായ സൈബർ ആക്രമണത്തെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അപലപിച്ചു. വിക്രം മിസ്രി സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചു.

നമ്മുടെ രാജ്യത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിക്കുന്നു. നമ്മുടെ സിവിൽ സർവീസുകാർ എക്സിക്യൂട്ടീവിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് ഓർമ്മിക്കണം. എക്സിക്യൂട്ടീവ് / രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾക്ക് അവരെ കുറ്റപ്പെടുത്തരുത് എന്നും അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെകുറിച്ചുള്ള വിവരങ്ങൾ വാർത്താസമ്മേളനങ്ങളിൽ അറിയിച്ചിരുന്നത് വിക്രം മിസ്രിയായിരുന്നു.

STORY HIGHLIGHTS :  Cyber ​​attack on Indian Foreign Secretary Vikram Misri; X account locked