Kerala

മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍; രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം | Policeman caught driving drunk in Wayanad

കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലും ഇടിച്ചു

വയനാട്ടിൽ മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്.

കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലും ഇടിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറയുന്നു. മനീഷിനെ പനമരം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

STORY HIGHLIGHTS : Policeman caught driving drunk in Wayanad