World

യെമനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; നടപടി ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതിന് ശേഷം

യെമനിലെ ഹോദെദയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. റാസ് ഇസ, ഹോദെദ, സാലിഫ് എന്നീ തുറമുഖങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചായിരുന്നു വ്യോമാക്രമണം.എന്നാല്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഹൂതികള്‍ തൊടുത്ത് വിട്ട മിസൈല്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സേന തകര്‍ത്തിരുന്നു. അമേരിക്കല്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണമുണ്ടായത്. ഹൂതി ശക്തി കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 മുതല്‍ അമേരിക്കന്‍ സൈനിക നടപടി ആരംഭിച്ചിരുന്നു.