india

ട്രക്കും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് പത്ത് മരണം

ഛത്തീസ്‌ഗഡില്‍ ട്രക്കും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചു. പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. റായ്‌പൂര്‍-ബലോദ ബസാര്‍ റോഡില്‍ സരഗാവണിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. ചൗതിയ ഛട്ടയില്‍ നിന്നും വരികയായിരുന്നു ട്രക്ക് എതിരെയെത്തിയ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കില്‍ നിരവധി പേരുണ്ടായിരുന്നുവെന്ന് റായ്‌പൂര്‍ എസ്‌പി ലാല്‍ ഉമ്മദ് പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ റായ്‌പൂരിലെ ബിആര്‍ അംബേദ്‌കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Latest News