India

അമേരിക്ക മുങ്ങുന്നു; വെള്ളത്തിലാകുക 28 ന​ഗരങ്ങൾ

യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള 28 നഗരങ്ങളെ വെള്ളം കവരുന്നുവെന്ന് റിപ്പോർട്ട്.ന്യൂയോര്‍ക്ക്, സിയാറ്റില്‍, വാഷിംഗ്ടണ്‍ ഡിസി തുടങ്ങി പ്രധാന യുഎസ് നഗരങ്ങൾ മുങ്ങല്‍ ഭീഷണിയിലാണെന്ന് റിപ്പോർട്ട് പറയുന്നു. ദി വാഷിംഗ്ടണ്‍ പോസ്റ്റിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്. പുതിയ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം ഇവിടങ്ങളിലെ കെട്ടിടങ്ങള്‍, റോഡുകള്‍, അണക്കെട്ടുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ ഈ മുങ്ങല്‍ ബാധിക്കുന്നുണ്ട്.
അതേസമയം സബ്‌സിഡന്‍സ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഓരോ സ്ഥലത്തും ഒരേ രീതിയില്‍ അല്ല സംഭവിക്കുന്നത്. വിര്‍ജീനിയ ടെക് ഗവേഷകര്‍ നടത്തിയ പഠനം ഇക്കഴിഞ്ഞ ദിവസമാണ് നേച്ചര്‍ സിറ്റീസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചത്. പ്രസ്തുത നഗരങ്ങള്‍ക്ക് കീഴിലുള്ള ഭൂമിയുടെ ചലനം ദൃശ്യവല്‍ക്കരിക്കുന്നതിന് ഉപഗ്രഹ അധിഷ്ഠിത റഡാറുകളും ഈ വിദഗ്ധര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

ഭൂഗര്‍ഭജല ചൂഷണമാണ് നിലവിലെ സ്ഥിതിക്കു വഴിവച്ചതെന്നാണ് വിലയിരുത്തല്‍. മുങ്ങല്‍ ഭീഷണി നേരിടുന്ന 80 ശതമാനം നഗരങ്ങളിലും ഭൂഗര്‍ഭജലം നീക്കം ചെയ്തതായി ഗവേഷകര്‍ പറയുന്നു. ഇതമൂലം ഏകദേശം 34 ദശലക്ഷം ആളുകള്‍ താഴ്ന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് പഠനം പറയുന്നു. ചിക്കാഗോ, ഡാളസ്, കൊളംബസ്, ഒഹായോ തുടങ്ങിയവ നഗരങ്ങളാണ് ഏറ്റവും വ്യാപകമായ ഇടിവ് നേരിടുന്നവ.

 

അതേസമയം സബ്‌സിഡന്‍സ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണം. എന്നാൽ ഓരോ സ്ഥലത്തും ഒരേ രീതിയില്‍ അല്ല ഇത് സംഭവിക്കുന്നത്. വിര്‍ജീനിയ ടെക് ഗവേഷകര്‍ നടത്തിയ പഠനം ഇക്കഴിഞ്ഞ ദിവസമാണ് നേച്ചര്‍ സിറ്റീസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചത്. പ്രസ്തുത നഗരങ്ങള്‍ക്ക് കീഴിലുള്ള ഭൂമിയുടെ ചലനം ദൃശ്യവല്‍ക്കരിക്കുന്നതിന് ഉപഗ്രഹ അധിഷ്ഠിത റഡാറുകളും ഈ വിദഗ്ധര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

ഭൂഗര്‍ഭജല ചൂഷണമാണ് നിലവിലെ സ്ഥിതിക്കു വഴിവച്ചതെന്നാണ് വിലയിരുത്തല്‍. മുങ്ങല്‍ ഭീഷണി നേരിടുന്ന 80 ശതമാനം നഗരങ്ങളിലും ഭൂഗര്‍ഭജലം നീക്കം ചെയ്തതായി ഗവേഷകര്‍ പറയുന്നു. ഇതമൂലം ഏകദേശം 34 ദശലക്ഷം ആളുകള്‍ താഴ്ന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് പഠനം പറയുന്നു. ചിക്കാഗോ, ഡാളസ്, കൊളംബസ്, ഒഹായോ തുടങ്ങിയവ നഗരങ്ങളാണ് ഏറ്റവും വ്യാപകമായ ഇടിവ് നേരിടുന്നവ.

നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും മുങ്ങല്‍ ഭീഷണി നേരിടുന്നുണ്ട്. 25 നഗരങ്ങളില്‍, പ്രദേശത്തിന്റെ കുറഞ്ഞത് 65 ശതമാനമെങ്കിലും മുങ്ങിത്താഴല്‍ നേരിടുന്നു. 29,000 -ത്തിലധികം കെട്ടിടങ്ങള്‍ ഉയര്‍ന്ന നാശനഷ്ട സാധ്യതയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിവേഗം മുങ്ങികൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ ടെക്‌സസിലാണ്. ഈ നഗരം യുഎസിന്റെ എണ്ണ- വാതക കലവറയാണ്. പഠനവിധേയമാക്കിയവയില്‍ ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം ഹ്യൂസ്റ്റണ്‍ (ടെക്‌സസ്) ആണ്. ഇവിടെ കരപ്രദേശത്തിന്റെ 42 ശതമാനവും പ്രതിവര്‍ഷം 5 മില്ലിമീറ്ററില്‍ കൂടുതല്‍ മുങ്ങുന്നുവെന്ന് കണ്ടെത്തി.