Kerala

വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം | Accident

എറണാകുളം വടക്കൻ പറവൂരിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരൻ്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്.

വീട്ടിലുണ്ടായിരുന്ന സുകുമാരൻ്റെ മകൻ സുനിയെ പരുക്കിനെ തുടർന്ന് കൊടുങ്ങല്ലൂർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. mലോറി പാലം കയറുന്നതിനിടയിൽ പാലത്തിന് താഴെയായുള്ള വീടിന് മുകളിലേക്ക് മറിയുകയായിരിരുന്നു. വീട് ഭാഗികമായി തകർന്നു. സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ഡ്രൈവറെ വടക്കേകര പൊലീസ് കസ്റ്റഡിയിൽ എടുത്തു.