ശ്രീലങ്കയില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. കൊളംബോയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള കോട്മലെയിലാണ് സംഭവം. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന് വടക്കുപടിഞ്ഞാറൻ പട്ടണമായ കുറുണെഗലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 35ഓളം പേര്‍ക്ക് പരുക്കുണ്ട്.
ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് സമീപത്തെ പാറക്കെട്ടിന് മുകളിൽ നിന്ന് 100 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സര്‍വീസ് നടത്തുന്ന ബസില്‍ യാത്രക്കാരെ കുത്തിനിറച്ചിരുന്നതായാണ് കണ്ടെത്തിയത്. 75ഓളം പേര്‍ അപകടസമയം ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തില്‍ ബസ് ഡ്രൈവര്‍ അടക്കം 35ഓളം പേര്‍ക്ക് പരുക്കുണ്ട്. ഇവരെ കോട്മാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ശ്രീലങ്കൻ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം,