തിരുവനന്തപുരം: ഇനി കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് ‘സണ്ണി ഡേയ്സ്’ ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെല്ലുവിളി നിറഞ്ഞ കാലത്താണ് സണ്ണി ജോസഫ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത് പോലെ വലിയ നേട്ടങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷക്കാലം പാര്‍ട്ടിക്ക് ഉണ്ടായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അത് തുടരാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്നും സണ്ണി ജോസഫ് ഒരു വിഭാഗത്തിന്റെ പ്രതിനിധി അല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രതിനിധിയാണ് സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന് ഒരു ഭാഗ്യതാരകമാണ്. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഭാവി കേരളത്തിന് പ്രതീക്ഷ നല്‍കുന്ന നേതൃത്വമാണ്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നോതാവാണ് എ പി അനില്‍കുമാര്‍. കനത്ത വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ ശക്തമായി നയിച്ചയാളാണ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ എല്ലാ സ്ഥാനങ്ങളും വഹിച്ചൊരാളാണ് എം എം ഹസന്‍. ഹസ്സന്‍ എല്ലാ സമയത്തും നേതൃവൈഭവം കാണിച്ച വ്യക്തിയാണ്’, രമേശ് ചെന്നിത്തല പറഞ്ഞു.