Kerala

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ; യുവാവ് അറസ്റ്റിൽ | Arrest

കൊച്ചി: ഇന്ത്യ പാക് സംഘർഷം നടക്കുന്നതിനിടെ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ ചെയ്ത കോഴിക്കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഹാർബർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസിക വിഭ്രാന്തിയുള്ളയാളാണ് എന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയാണ് ഇയാൾ ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാവികസേന നൽകിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. രാഘവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോൺ ചെയ്ത് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ അന്വേഷിച്ചത്. സംശയം തോന്നിയ നേവി അധികൃതർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.