കൊഴുപ്പ് മാറ്റ ശസ്ത്രക്രിയ വിഷയം ഒരു മെഡിക്കല്‍ സങ്കീര്‍ണത: സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഐ.എം.എ

കൊഴുപ്പ് മാറ്റ ശസ്ത്രക്രിയ വിഷയത്തില്‍ രോഗിക്ക് സംഭവിച്ചത് അത്യപൂര്‍വ്വമായി ഉണ്ടാകാവുന്ന മെഡിക്കല്‍ സങ്കീര്‍ണത ആണെന്നും, അതില്‍ ചികിത്സ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആര്‍ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രസ്തുത ആശുപത്രിയിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകള്‍ ഉള്ളതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അത്യപൂര്‍വ്വമായി സംഭവിക്കുന്ന സങ്കീര്‍ണത കാരണം രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. നിലവിലുള്ള സംവിധാന പ്രകാരം രോഗിക്ക് ലഭിക്കേണ്ട എല്ലാത്തരത്തിലുള്ള ചികിത്സയും ആശുപത്രിയില്‍ നിന്നും നല്‍കിയിട്ടണ്ടെന്നാണ് ഈ ഘട്ടത്തില്‍ മനസിലാക്കുന്നത്.

ഗുരുതരമായ അവസ്ഥയില്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും ആശുപത്രിക്കെതിരെ പ്രചരണങ്ങള്‍ നടത്തുന്നത് ചെറിയ ചിലവില്‍ ചികിത്സ നല്‍കുന്ന ചെറുകിട ആശുപത്രികളിലെ ശസ്ത്രക്രിയകളും മറ്റ് ചികിത്സ രീതികളും നിലച്ചു പോകാന്‍ കാരണമായേക്കാമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ഹൈകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ എടുത്തില്ലെങ്കിലും ശിക്ഷ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന ഹൈകോടതി വിധി നിലവിലുണ്ട്. ഇത്തരം രജിസ്‌ട്രേഷന്‍ സാങ്കേതികം മാത്രമാണെന്നും, മികവിന്റെ മാനദണ്ഡമല്ല എന്നും മനസിലാക്കണം.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും, ഈ സംഭവത്തില്‍ വിദഗ്ധ സമിതി നടത്തുന്ന അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ച് നടപടി സ്വീകരിക്കണം. സ്തുത്യര്‍ഹമായി സേവനം നല്‍കുന്ന ചെറു ചികിത്സാ സ്ഥാപനങ്ങള്ക്ക് നീതി നല്‍കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

CONTENT HIGH LIGHTS;Fat transfer surgery issue a medical complication: IMA urges government to urgently intervene in this matter

ReadAlso:

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...