Kerala

പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം; പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി | Youth League

പാലക്കാട് യൂത്ത്‌ലീഗില്‍ പൊട്ടിത്തെറി. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ നിശ്ചയിച്ചതിലാണ് പ്രതിഷേധം. പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന ആക്ഷേപം ശക്തമാണ്. നിയോജക മണ്ഡലം ഭാരവാഹികളുമായി കൂടിയാലോചിച്ചില്ലെന്നും ആക്ഷേപമുണ്ട്.

തീരുമാനം സംഘടനാവിരുദ്ധമെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റികള്‍ പരസ്യമായി പറഞ്ഞു. കോങ്ങാട് മണ്ഡലം കമ്മിറ്റി രാജിവച്ചിട്ടുണ്ട്. മറ്റ് ഏഴ് മണ്ഡലം കമ്മിറ്റികളും എതിര്‍പ്പുന്നയിച്ചു. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ചാല്‍ പുനഃസംഘടന നടത്തുന്നത് സംഘടനാവിരുദ്ധമാണെന്ന് കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തേ, മലപ്പുറത്തും കോഴിക്കോടും കാസര്‍കോടും സമാനപ്രതിഷേധം ഉയര്‍ന്നിരുന്നു.