രാജസ്ഥാനിലെ സവാർ മധേപൂർ ജില്ലയിലെ രൺ ധം ഭോർ ദേശീയ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് രൺ ദം ഭോർ കോട്ട. ഇന്ത്യ സ്വതന്ത്രമാവുന്നത് വരെ ജയ്പൂർ മഹാരാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്നു ഈ രൺധം ഭോർ ഉ ധ്യാനം. രാജസ്ഥാനിലെ മുഖ്യ ആകർഷണ കേന്ദ്രമായ ഈ കോട്ട നിരവധി ചരിത്രപരമായ സംഭവ വികാസങ്ങളുടെ ശേഷിപ്പാണ്. ചൗഹാൻ രാജവംശത്തിലെ ഹമ്മിർ ദേവിന്റെ ധീരോ ദാത്തമായ ചരിത്രവും മഹത്വത്തിലും ആണ് ഈ കോട്ട അറിയപ്പെടുന്നത്.
2013 ൽ കംബോഡിയുടെ തലസ്ഥാനമായ നോം പെന്നിൽ നടന്ന യുനെസ്കോ ലോക പൈതൃക കമ്മിറ്റിയുടെ 37 ആം സമ്മേളനത്തിൽ, രാജസ്ഥാനിലെ മറ്റു 5 മല കോട്ടകൾക്കൊപ്പം ആണ് രൺ ധം ബോർ കോട്ടയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
ആദ്യകാലത്ത് രണസ്തംഭ എന്നായിരുന്നു ഈ കോട്ടയുടെ പേര്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചൗഹാൻ രാജവംശത്തിലെ പൃഥ്വിരാജ് ഒന്നാമന്റെ ഭരണകാലത്ത് ജൈനമതവുമായി ബന്ധപ്പെട്ടതായിരുന്നു ഈ കോട്ട. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സിദ്ധ സെനാസുരി ജൈനമത പണ്ഡിതൻ ഈ സ്ഥലം ജൈനന്മാരുടെ വിശുദ്ധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മുഗൾ കാലഘട്ടത്തിൽ കോട്ടയ്ക്കുള്ളിൽ മല്ലിനാദ ക്ഷേത്രം നിർമ്മിച്ചു. 944 ൽ നാഗിൽ ജാട്ടുകളാണ് ഈ കോട്ട നിർമ്മിച്ചത്. 700 അടി ചുറ്റളവിൽ പരന്ന പ്രതലത്തിൽ തന്ത്രപരമായ സ്ഥാനത്താണ് നാഗിലുകൾ ഈ കോട്ട നിർമ്മിച്ചത്. നാഗവംശം അഥവാ സർപ്പ ജാതിയിൽപ്പെട്ട ആളുകളാണ് നാഗിലുകൾ.
രാജ സജ് രാജ് വീർ സിംഗ് ആയിരുന്നു ഈ കോട്ടയുടെ ആദ്യ ഭരണാധികാരി. നാഗില്‍ വംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയും ഇദ്ദേഹമായിരുന്നു. തന്റെ രാജ്യം സംരക്ഷിക്കുന്നതിനായി 20,000 ഭടൻമാരും 10,000 കുതിരപ്പടയും ഉൾപ്പെട്ട ചെറിയ ഒരു സൈന്യവും ഇദ്ദേഹത്തിനു ഉണ്ടായിരുന്നു. കോട്ടയുടെയും തന്റെ സാമ്രാജ്യത്തിന്റെയും പ്രതിരോധത്തിനായി ഈ പ്രദേശത്ത് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നു.
B. c. നൂറ്റാണ്ടിലെ ഭരണ കാലയളവിൽ ഇവിടെ ബുദ്ധന്റെ ഭർ ഹൂദ് സ്തുപം സ്ഥാപിച്ചു. അശോകന്റെ കാലയളവിൽ നാഗിൽ ഗോത്രങ്ങൾ ബുദ്ധമതം സ്വീകരിച്ചു. 1192 ൽ മുഹമ്മദ് ഗോറി, രജപുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ, പരാജയപ്പെടുത്തിയതോടെ പൃഥ്വിരാജിന്റെ മകനായ ഗോവിന്ദ് രാജയുടെ നേതൃത്വത്തിൽ ആയി. ഡൽഹി സുൽത്താനായിരുന്ന ഇൽത്തുമിഷ് 1266 ൽ ഈ കോട്ട പിടിച്ചടക്കി. പിന്നീട് 1236 ൽ ഇൽതുമിഷിന്റെ മരണശേഷം ചൗഹാൻ രാജവംശം ഇത് തിരിച്ചുപിടിച്ചു.
1569 ൽ മുകൾ ചക്രവർത്തി അക്ബർ രൺ ധംഭോർ കോട്ട പിടിച്ചെടുത്തു. പതിനേഴാം നൂറ്റാണ്ടിൽ ജയ്പൂർ മഹാരാജക്കൾ ആയിരുന്ന കുശ് വാഹ രാജവംശത്തിന്റെ കൈകളിൽ എത്തി കോട്ട. 1949 ൽ ജയ്പൂർ ഇന്ത്യയുടെ ഭാഗമായി. 1950 ൽ രാജസ്ഥാൻ സംസ്ഥാനത്തിന്റെ ഭാഗമായി.
12,13 നൂറ്റാണ്ടുകളിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന 3 ഹൈന്ദവക്ഷേത്രങ്ങൾ കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാനിലെ ചുവന്ന കരൗലി കല്ലിൽ നിർമ്മിച്ച ഗണേശ, ശിവ, രാംലാലാജി ക്ഷേത്രങ്ങളാണ് ഇവ. ജൈന മതത്തിലെ അഞ്ചാമത്തെ തീർത്ഥങ്കരനായ സുമതി നാഥന്റെ പേരിലും, മൂന്നാമത്തെ ജൈനമത തീർത്ഥങ്കരനായ സംഭവനാഥന്റെ പേരിലുമുള്ള രണ്ട് ജൈനമത ക്ഷേത്രങ്ങളും കോട്ടക്കുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ട്.
രജപുത്ര രാജാക്കന്മാരുടെ കാലത്താണ് ഈ കോട്ടകൾ പടുത്തുയർത്തിയത്. രജപുത്ര വാസ്തുവിദ്യയിൽ പ്രതിരോധ നിർമിതി കൾക്ക് ഉണ്ടായിരുന്ന പ്രാധാന്യവും ഇതിൽ നിന്നും മനസ്സിലാക്കാം. വാസ്തുവിദ്യാപരമായും വളരെയധികം പ്രത്യേകതകൾ ഉള്ളതാണ് ഈ കോട്ടകൾ. നിരവധി പടവുകൾ, തുരങ്കങ്ങൾ,എന്നിവ ഈ കോട്ടയിലേക്ക് ഉള്ള സഞ്ചാര പാതകളായി ഉപയോഗിച്ചിരുന്നു.
വീതിയേറിയ ബലിഷ്ഠമായ കോട്ടമതിലിന് ഉള്ളിൽ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ , വ്യാപാര കേന്ദ്രങ്ങൾ, നിയമ നിർമ്മാണ സഭകൾ, ഉദ്യാനങ്ങൾ, ജലസംഭരണികൾ തുടങ്ങിയവ എല്ലാം ഇവർ നിർമ്മിച്ചു. രാജസ്ഥാനിലെ ഭൂപ്രകൃതിയും ചൂടുള്ള കാലാവസ്ഥയും പരിഗണിച്ചുകൊണ്ടാണ് ഇവയുടെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. ഈ കോട്ടയും ഞങ്ങൾക്ക് നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഇതും അതിഭൃഹത്തായ നിർമിതി തന്നെ ആയിരിക്കും.
രൺ ധം ഭോർ കോട്ടയിലേക്കുള്ള പ്രവേശന ഫീസ് 25 രൂപയാണ്.6am to 6pm വരെ കോട്ട തുറന്നിരിക്കും. 213 മീറ്റർ ഉയരമുണ്ട് ഈ കോട്ടയ്ക്ക്.7കിലോമീറ്റർ നീളത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്