ഇന്ത്യയിലെ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ചിത്തോർ ഗഡ്. രാജസ്ഥാനി ഭാഷയിൽ ചിതൗഡ് ദുർഗ് എന്നാണ് പറയുന്നത് . യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇത് ഇന്ത്യയിലെ വലിയ കോട്ടകളിൽ ഒന്നാണ്. രാജപുത്ത് ഭരണകാലത്തെ രാജസ്ഥാന്റെ ദക്ഷിണ മധ്യപ്രദേശത്ത് ഉണ്ടായിരുന്ന മേവാഡ് പ്ര വിശ്വയുടെ തലസ്ഥാനം ആയിരുന്നു. തുടക്കത്തിൽ ചിത്താരി രജപുത്തിലെ പ്രധാന രാജവംശമായ സൂര്യവംശ ഗോത്രങ്ങളായ ഗുഹി ലോത്ത് ഗോത്രവും, പിന്നീട് സിസോധി യകളും ആ ണ് ഇവിടെ ഭരണം നിർവഹിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടു മുതൽ 1567ൽ അക്ബർ ചക്രവർത്തി ഈ പ്രദേശം കീഴടക്കുന്നത് വരെ ഈ ഗോത്രങ്ങളാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. 1568 ലാണ് പൂർണ്ണമായും രജപുത്തുക്കൾക്ക് ഇതിന്റെ നിയന്ത്രണം നഷ്ടമായത്.
രാജസ്ഥാനിലെ ബിറാക് നദിയുടെ ഓരത്തായി 180മീറ്റർ (590.6 അടി) ഉയരത്തിൽ 691.9 ഏക്കറിൽ പരന്നു കിടക്കുന്ന മലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതിചെയ്യുന്നത്. കവാടങ്ങൾ, ക്ഷേത്രങ്ങൾ, രണ്ട് പ്രധാന സ്മാരക ഗോപുരങ്ങൾ,
എന്നിവ അടങ്ങിയതാണ് കോട്ട.
15,16 നൂറ്റാണ്ടുകൾക്കിടയിൽ ഈ കോട്ട മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.1303 ൽ അലാവുദ്ദീൻ ഖിൽജി, റാണ രത്തം സിങ്ങിനെ പരാജയപ്പെടുത്തിയ സമയത്താണ് ആദ്യ ആക്രമണം1533 ൽ ഗുജറാത്ത് സുൽത്താൻ ആയിരുന്ന ബഹുദൂർഷാ ബിക്രം ജിത്ത് സിങ്ങിനെ പരാജയപ്പെടുത്തിയ സമയത്തും കോട്ടയ്ക്ക് കേടുപാടുകൾ പറ്റി.
1567 ൽ മഹാറാണ ഉദയ് സിംഗ് രണ്ടാമനേ അക്ബർ ചക്രവർത്തി പരാജയപ്പെടുത്തിയ സമയത്തും കോട്ടയ്ക്ക് നേരെ ആക്രമണം നടന്നു.
ഈ കോട്ടയ്ക്കകത്ത് നാലു കൊട്ടാരങ്ങൾ, 19 വലിയ ക്ഷേത്രങ്ങൾ, 20 വലിയ ജലാശയങ്ങൾ, നാല് സ്മാരകങ്ങൾ, കുറച്ച് വിജയഗോപുരങ്ങൾ എന്നിവ ഉൾപ്പെടെ 65 ചരിത്ര സ്മാരകങ്ങൾ ഈ കോട്ടയിൽ ഉൾപ്പെടുന്നു.
രാജസ്ഥാൻ സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത്, അജ്മീരിൽ നിന്നും 233 കിലോമീറ്റർ അകലെ, ഡൽഹിക്കും മുംബൈക്കും ഇടയിൽ നാഷണൽ ഹൈവേ 48 ൽ ഗോൾഡൻ ക്വാട്രി ലാറ്ററൽ റോഡ് ശൃംഖലയിൽ സ്ഥിതിചെയ്യുന്ന ചിറ്റൂർ ഗഡ് നാഷണൽ ഹൈവേ നമ്പർ 76 ഉം 79ഉം കൂടി ച്ചേരുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്.
ബനാസ് നദിയുടെ ഒരു പോഷകനദിയായ ബറാച് നദിയുടെ ഇടതു കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടിൽ പീരങ്കിപ്പടയുടെ വരവോടെ കോട്ട ഉപേക്ഷിക്കപ്പെട്ടപ്പോൾ, സമതലങ്ങളിൽ വികസിപ്പിച്ചെടുത്ത ചിതോർ ഗഡ് എന്ന പുതിയ പട്ടണവുമായി ( ലോവർ ടൗൺ എന്നറിയപ്പെടുന്നു ) ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തലസ്ഥാനം ആരവല്ലി കുന്നുകളുടെ കിഴക്കൻ വശത്ത് സ്ഥിതി ചെയ്യുന്ന കൂടുതൽ സുരക്ഷിതമായ ഉദയ് പുരിലേക്ക് മാറ്റി. മുഗൾ ചക്രവർത്തി അക്ബർ ഈ കോട്ടയെ ആക്രമിച് കൊള്ളയടിച്ചു. ഇത് മേവാറിന്റെ 84 കോട്ടകളിൽ ഒന്നായിരുന്നു. എന്നാൽ തലസ്ഥാനം ആരവല്ലി കുന്നുകളുടെ കിഴക്കൻ വശത്ത് സ്ഥിതി ചെയ്യുന്ന കൂടുതൽ സുരക്ഷിതമായ ഉദയ്പൂരിലേക്ക് മാറ്റി. മുഗൾ ചക്രവർത്തി അക്ബർ ഈ കോട്ടയെയും ആക്രമിച്ചു കൊള്ളയടിച്ചു.
കനത്ത പീരങ്കികളും കുതിരപ്പടയും ഫലപ്രദം അല്ലായിരുന്നു. പുതിയ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അധികം നീളമുള്ള ഒരു വളഞ്ഞു പുളഞ്ഞ കുന്നിൻ റോഡ്, കോട്ടയുടെ പടിഞ്ഞാറേ അ റ്റത്തുള്ള പ്രധാന കവാടമായ റാംപോൾ എന്നറിയപ്പെടുന്ന കവാടത്തിലേക്ക് നയിക്കുന്നു. കോട്ടയ്ക്കുള്ളിൽ വൃത്താകൃതിയിലുള്ള ഒരു റോഡ്, മതിലുകൾക്കുള്ളിലെ എല്ലാ കവാടങ്ങളിലേക്കും, സ്മാരകങ്ങളിലേക്കും പ്രവേശനം നൽകുന്നു.
ഒരുകാലത്ത് ഒരുപാട് ജലാശയങ്ങൾ ഉണ്ടായിരുന്ന കോട്ടയിൽ ഇപ്പോൾ 22 എണ്ണം മാത്രമേയുള്ളൂ. പ്രകൃതിദത്ത ജലസംഭരണിയും മഴയും ഉപയോഗിച്ച് ഈ ജലാശയങ്ങൾ പരിപോഷിപ്പിക്കുന്നു. കൂടാതെ 50,000 പേർ അടങ്ങുന്ന ഒരു സൈന്യത്തിന്റെ ജല ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന നാല് ബില്യൺ ലിറ്റർ ജലസംഭരണിയും ഉണ്ട്. ജല വിതരണം നാലു വർഷത്തേക്ക് നീണ്ടുനിൽക്കും. ജലാശയങ്ങൾ കുളങ്ങൾ, കിണറുകൾ, പഠികിണറുകൾ എന്നിവയുടെ രൂപത്തിലാണ്.
ചിതോർ ഗഡ് യഥാർത്ഥത്തിൽ ചിത്രകൂട് എന്നാണ് അറിയപ്പെടുന്നത്. ചിത്രംഗദ മോറിയാണ് ഈ കോട്ട നിർമ്മിച്ചത്. ഒരു ഐതിഹ്യം അനുസരിച്ച്, കോട്ട യുടെ പേര് അതിന്റെ നിർമ്മാതാവിൽ നിന്നാണ് ഉ രു തിരിഞ്ഞത്.
ചിത്തോർഗഡ് ജില്ലയിൽ ആണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണിവരെ കോട്ട തുറക്കുന്നതാണ്. 40 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ്. 7pm to 8 pm വരെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയും ചിതോർഗഡ് കോട്ടയാണ്. കാണാൻ സാധിച്ചില്ലെങ്കിലും ഇതും മഹത്തരമായ ഒരു കോട്ട തന്നെയായിരിക്കും.