News

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിന് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് മട്ടലായിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിന് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി മുന്‍താജ് മിര്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. അപകടത്തില്‍ മുന്‍താജിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെറുവത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയുടെ ഭാഗമായി മട്ടലായിയില്‍ ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കുന്ന് ഇടിഞ്ഞ് വീണത്.

മുന്‍താജ് ഉള്‍പ്പടെ നാല് പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പുറത്ത് എടുത്തെങ്കിലും മുന്‍താജ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.