രണ്ട് റൂട്ടുകളിലൂടെയാണ് യാത്ര നടത്തുന്നത്- ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്സ്, സിക്കിമിലെ നാഥുലാ പാസ്സ്. രണ്ട് റൂട്ടുകളിലും നമ്മള്‍ റിപ്പോര്‍്ട്ട ചെയ്യേണ്ടത് ഡല്‍ഹിയിലാണ്. ലിപുലേഖ് വഴിയാകുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഉത്തരാഖണ്ഡിലെ തനക്പൂരില്‍ ഒന്നാം ദിവസം തങ്ങി, അടുത്ത ദിവസം ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ധാര്‍ച്ചുലയില്‍ എത്തുന്നു. കഴിഞ്ഞ പ്രാവശ്യം ലിപുലേഖ് പാസ്സ് വഴിയുള്ള കൈലാസയാത്രയുടെ ബേസ് ക്യാമ്പായി പ്രവര്‍ത്തിച്ച സ്ഥലമാണ് ധാര്‍ച്ചുല. അവിടെനിന്ന് 50 കിലോമീറ്റര്‍ ജീപ്പില്‍ പോയി മലയടിവാരത്തിലുള്ള നജാംഗില്‍ നിന്ന് ദിവസങ്ങളോളം ട്രക്ക് ചെയ്തിട്ട് വേണം ചൈന അതിര്‍ത്തിയായ ലിപുലേഖില്‍ എത്താന്‍.
എന്നാല്‍ കഴിഞ്ഞ യാത്രക്ക് ശേഷം ലിപുലേഖ് വരെയുള്ള റോഡ് തുറന്നിട്ടുണ്ട്. 2019 സമയത്തൊക്കെ റോഡിന്റെ വര്‍ക്ക് നടക്കുകയായിരുന്നു. 2023 ല്‍ പോയ സമയത്തൊക്കെ കുറച്ചു ഭാഗം ടാറിട്ട റോഡായും ബാക്കി ഭാഗം ഓഫ് റോഡ് പരുവത്തിലും കിടക്കുകയായിരുന്നു. റോഡ് വന്നതുകൊണ്ട് നജാംഗ് മുതല്‍ ബുധി വരെയും ബുധി മുതല്‍ ഗുന്‍ജി വരെയും ഗുന്‍ജി മുതല്‍ കാലാപാനി വരെയും കാലാപാനി മുതല്‍ നവീധാങ് വരെയും നവീധാങ് മുതല്‍ ലിപുലേഖ് വരെയുമുള്ള 5 ദിവസത്തെ ട്രക്കിംഗ് ആണ് ഒഴിവായത്. ലിപുലേഖ് വഴിയുള്ള റൂട്ടാണ് കൈലാസയാത്രയുടെ പരമ്പരാഗതമായ റൂട്ട്. ഇന്ത്യയും ചൈനയും തമ്മില്‍ ആദ്യകാലം മുതലുള്ള വ്യാപാരം നടന്നിരുന്നതും യോഗിമാരും സന്യാസിമാരും കാല്‍നടയായി യാത്ര ചെയ്തിരുന്നതും ഈ റൂട്ടിലൂടെയായിരുന്നു. ഇന്ന് വിദേശകാര്യമന്ത്രാലയത്തിന് മാത്രമാണ് ഈ റൂട്ടിലൂടെ യാത്ര നടത്താനുള്ള അനുമതി. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നാഥുല വഴിയാണ് യാത്ര നടത്തുക.
പുതിയ ഷെഡ്യൂള്‍ പ്രകാരം ധാര്‍ച്ചുലയില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ബുധി വഴി ഗുന്‍ജിയിലെത്തും. ഗുന്‍ജിയില്‍ നിന്ന് അടുത്ത ദിവസം കാലാപാനി വഴി നവീധാങ്ങിലെത്തും. അവിടെ അക്ക്ലമൈറ്റൈസേഷന് വേണ്ടി ഒരു ദിവസം തങ്ങി അതിനടുത്ത ദിവസം ചൈനാ അതിര്‍ത്തി ക്രോസ്സ് ചെയ്ത് ടിബറ്റിലെ തക്കലക്കോട്ടിലെത്തും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ലിപുലേഖ് ടോപ്പില്‍ നിന്ന് 1 കി മീ. മഞ്ഞിലൂടെ ഇറങ്ങിക്കഴിഞ്ഞാലാണ് ചൈനീസ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളില്‍ എത്തിച്ചേരാന്‍ കഴിയുക. ഈ ദൂരം നമ്മള്‍ നിര്‍ബന്ധമായും നടന്ന് ഇറങ്ങേണ്ടി വരും. തക്കലക്കോട്ടില്‍ നിന്ന് അടുത്ത ദിവസം കൈലാസപരിക്രമണം ആരംഭിക്കുന്ന ഡര്‍ച്ചനില്‍ എത്തിച്ചേരും.
നാഥുല പാസ്സ് വഴിയുള്ള യാത്രയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ഫ്ലൈറ്റ് മാര്‍ഗ്ഗവും ബസ്സ് മാര്‍ഗ്ഗവും ബാഗ്ഡോഗ്ര വഴി ഗാംഗ്ടോക്കിലെത്തി അവിടെ നിന്ന് ഷെറാത്താംഗ്, കാംഗ്മ, ലാസി, സോംബ വഴി ഒമ്പതാം ദിവസം ഡര്‍ച്ചനില്‍ എത്തിച്ചേരും.ഡര്‍ച്ചനില്‍ നിന്ന് 3 ദിവസം കൊണ്ടാണ് കൈലാസപരിക്രമണം പൂര്‍ത്തിയാകുക. അതായത് ഒന്നാം ദിവസം ഡര്‍ച്ചന്‍ മുതല്‍ ഡെറാപുക്ക് വരെ. ഡെറാപുക്കില്‍ നിന്നാണ് നമുക്ക് ഫോട്ടോകളില്‍ ഒക്കെ കാണുന്ന രീതിയിലുള്ള കൈലാസപര്‍വ്വതത്തിന്റെ ക്ലാസ്സിക് വ്യൂ ലഭിക്കുക. രണ്ടാം ദിവസം ഡെറാപുക്ക് മുതല്‍ സുന്‍സൂയി പൂ വരെ, മൂന്നാം ദിവസം സുന്‍സൂയി പൂ മുതല്‍ ഡര്‍ച്ചന്‍ വരെയും തുടര്‍ന്ന് മാനസരോവറിന്റെ തീരത്തുള്ള ഖുഗു വരെയും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഡര്‍ച്ചന്‍ മുതല്‍ ഡര്‍ച്ചന്‍ വരെയുള്ള മൂന്ന് ദിവസത്തെ 36 കിലോമീറ്റര്‍ പരിക്രമണദൂരം മോട്ടോറബ്ള്‍ അല്ല എന്നുള്ളതാണ്. നമുക്ക് വേണമെങ്കില്‍ നടക്കാം, അല്ലെങ്കില്‍ കുതിരപ്പുറത്ത് പോകാം. പിന്നെ ഈ പരിക്രമണവഴിയിലാണ് ഡെറാപുക്കിനും സുന്‍സൂയ് പൂ നും ഇടയില്‍ കൈലാസയാത്രയിലെ ഏറ്റവും വലിയ ആള്‍റ്റിറ്റൂഡിലുള്ള മഞ്ഞ് മൂടിക്കിടക്കുന്ന ഡോല്‍മ പാസ്സും അതിലെ മനോഹരമായ ഗൗരീകുണ്ഡ് എന്ന തടാകവും.
തുടര്‍ന്ന് മാനസരോവറിന്റെ തീരത്തുള്ള ഖുഗു എന്ന സ്ഥലത്ത് ഒരു ദിവസം ചെലവഴിക്കുന്നതോടെ യാത്ര അവസാനിപ്പിച്ച് മടങ്ങുന്നു. രണ്ട് റൂട്ടിലും വിദേശകാര്യമന്ത്രാലയത്തിന്റെ യാത്രാപരിപാടി ഡല്‍ഹി ടു ഡല്‍ഹി 22 ദിവസത്തെ
5 വര്‍ഷങ്ങള്‍ക്ക് ശേഷം യാത്ര പുനരാരംഭിക്കുമ്പോള്‍ വന്ന പ്രധാനമായ മാറ്റം പുതിയ റോഡ് വന്നതാണ്. ധാര്‍ച്ചുലയില്‍ നിന്ന് ബുധി, ഗുന്‍ജി, കാലാപാനി, നവീധാങ് വഴി ചൈനാ അതിര്‍ത്തിയിലെ ലിപുലേഖിലേക്ക് പൂര്‍ണ്ണമായും റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യാം എന്നതാണ് ഏറ്റവും വലിയ മാറ്റം. എന്തായാലും ട്രക്കിംഗ് തീരെ ആവശ്യമില്ല എന്നതാണ് ഇന്ത്യന്‍ ഭാഗത്തെ ഇത്തവണത്തെ ഹൈലൈറ്റ്. എന്നാല്‍ ടിബറ്റന്‍ ഭാഗത്ത് പഴയ പോലെ കൈലാസ പരിക്രമണ ഭാഗത്ത് 36 കി മീ നടക്കുകയോ കുതിരപ്പുറത്ത് പോകുകയോ തന്നെ വേണം. റോഡ് വരുന്നതിന് മുമ്പ് ഹിമാലയത്തിലെ പ്രകൃതിസുന്ദരമായ പാതയിലൂടെ അപൂര്‍വ്വ സസ്യജാലങ്ങളുടെ ഇടയിലൂടെ കാല്‍നടയായി യാത്ര ചെയ്യുക എന്നത് നല്ലൊരു അനുഭവമായിരുന്നു. എന്നാല്‍ റോഡ് വന്നതോടെ ഇന്നത് സാദ്ധ്യമല്ലാതായിരിക്കുകയാണ്.ആകെ തുക വെബ്സൈറ്റില്‍ റൗണ്ട് ചെയ്ത് കാണിച്ചിരിക്കുന്നത് 1,74,000 രൂപയാണ്.
നാഥുലാ റൂട്ട് പരിശോധിക്കുകയാണെങ്കില്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് 5000 രൂപ തന്നെയാണ്. കെ എം വി എന്‍ ന് പകരം ബാക്കി തുക അടവാക്കേണ്ടത് സിക്കിം ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനാണ്. 35000 രൂപയാണ് അടവാക്കേണ്ട തുക. ഇവിടെ ലിപുലേഖ് സൈഡില്‍ ഇല്ലാത്തൊരു കാര്യം ഡല്‍ഹി- ബാഗ്ഡോഗ്ര ഫ്ലൈറ്റ് ചാര്‍ജ്ജായ 20000 രൂപയാണ്. പിന്നെ മെഡിക്കല്‍ ടെസ്റ്റിന് 5500 രൂപയും സ്ട്രെസ്സ് എക്കോ ടെസ്റ്റിന് 2500 രൂപയും ചൈനീസ് വിസ ഫീ 2400 രൂപയും കോമണ്‍ പൂള്‍ മണിയും ഒക്കെ സെയിം ആണ്. പിന്നെ ചെനീസ് ഭാഗത്തെ ചെലവുകള്‍ക്കായി അടക്കേണ്ട തുക 2400 ഡോളറാണ്. അങ്ങനെ ആകെ ചെലവ് റൗണ്ട് ചെയ്ത് കണക്കാക്കിയിരിക്കുന്നത് 2,83,000 രൂപയാണ്.
ഈ പറയുന്ന ചെലവും പോണി, പോര്‍ട്ടര്‍ എന്നിവക്കുള്ള ചെലവും കഴിഞ്ഞാല്‍ പിന്നെ വേറെ ചെലവൊന്നും വരാനുള്ള സാദ്ധ്യതയില്ല. കാരണം. നമുക്ക് വേണ്ട എല്ലാ ഭക്ഷണവും പാക്കേജിന്റെ ഭാഗമായി കിട്ടുന്നുണ്ട്. പേഴ്സണലായി എന്തെങ്കിലും വാങ്ങാനോ മറ്റോ ഉള്ള ചെലവ് അധികം കണക്കാക്കിയാല്‍ മതിയാവും.
വിദേശകാര്യമന്ത്രാലയം മുഖേന യാത്രക്ക് അപേക്ഷിക്കാനുള്ള യോഗ്യത ആദ്യമായി ഇന്ത്യന്‍ പൗരനായിരിക്കണം, പിന്നെ 6 മാസമെങ്കിലും കാലാവധി ബാക്കിയുള്ള ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉണ്ടായിരിക്കണം, 18 മുതല്‍ 70 വരെ പ്രായമുള്ളവരായിരിക്കണം, ബോഡി മാസ്സ് ഇന്‍ഡക്സ് 25 ഓ താഴെയോ ആയിരിക്കണം, പിന്നെ ഫിസിക്കലി ഫിറ്റും മെഡിക്കലി ഹെല്‍ത്തിയും ആയിരിക്കണം. യാത്രക്ക് മുമ്പായി ഡല്‍ഹിയില്‍ വച്ച് മെഡിക്കല്‍ ചെക്കപ്പുണ്ട്. അതില്‍ പരാജയപ്പെടുന്നവരെ അവിടെനിന്ന് തന്നെ തിരിച്ചയക്കും. പിന്നീട് ഗുന്‍ജിയില്‍ വച്ചും നാഥുലാ റൂട്ടാണെങ്കില്‍ ഷെറാതാങില്‍ വച്ചും എല്ലാവരെയും മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ പാക്കേജ് പ്രകാരം ഈ വര്‍ഷം എത്ര പേര്‍ക്ക് സെലക്ഷന്‍ കിട്ടും എന്നതാണ്. മുമ്പ് 60 പേരടങ്ങുന്ന 18 ബാച്ചുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 1 ബാച്ചില്‍ 50 പേരാണ് ഉണ്ടാവുക. ലിപുലേഖ് വഴിയുള്ള ബാച്ചുകളുടെ എണ്ണം 5 ആക്കിയും നാഥുല വഴിയുള്ള ബാച്ചുകളുടെ എണ്ണം 10 ആക്കിയും ചുരുക്കിയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ 750 പേര്‍ക്ക് മാത്രമാണ് അവസരം.
യാത്രയുടെ ഏതെങ്കിലും ബാച്ചില്‍ സെലക്ട് ആയിക്കഴിഞ്ഞാല്‍ ആ വിവരം ഓട്ടോമേറ്റഡ് ഇ മെയില്‍ മെസ്സേജായി നമ്മെ അറിയിക്കും. ഏത് റൂട്ട് എന്നും ഏത് ബാച്ച് എന്നും മെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. യാത്രക്കായി ഇനി പറയുന്ന രേഖകളാണ് തയ്യാറാക്കി വക്കേണ്ടത്. 6 മാസം കാലാവധി ബാക്കിയുള്ള ഇന്ത്യന്‍ പാസ്സ്പോര്‍ട്ട്- സെപ്തംബര്‍ 1 തീയതി വച്ചായിരിക്കും 6 മാസം കണക്കാക്കുന്നത്, 6 പാസ്സ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, 100 രൂപയുടെ മുദ്രപ്പത്രത്തില്‍ തയ്യാറാക്കി നോട്ടറി അറ്റസ്റ്റ് ചെയ്ത ഇന്റംനിറ്റി ബോണ്ട്, അടിയന്തിര സാഹചര്യമുണ്ടായാല്‍ സ്വന്തം ചെലവില്‍ ഹെലികോപ്റ്ററില്‍ താഴെയെത്തിക്കാം എന്നുള്ള അണ്ടര്‍ടേക്കിംഗ്, ചൈനീസ് ടെറിട്ടറിയില്‍ വച്ച് മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം അവിടെ സംസ്കരിക്കാനുള്ള അനുമതിപത്രം. ചെലവുകളിലേക്ക് ആവശ്യമായ പണം ഡോളറായും യുവാനായും മാറ്റിയെടുക്കണമെങ്കില്‍ നമ്മള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സ്ഥലത്ത് ഏജന്റുമാര്‍ വന്ന് ചെയ്ത് തരാറുണ്ട്.
യാത്രക്ക് ഏത് റൂട്ട് തിരഞ്ഞെടുക്കണമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക ലിപുലേഖ് റൂട്ടാണ്. കാരണം കാലാകാലങ്ങളായി കൈലാസയാത്രക്ക് ഉപയോഗിച്ചു വരുന്ന പരമ്പരാഗതമായ റൂട്ടാണിത് അതുപോലെതന്നെ ലിപുലേഖ് വരെയുള്ള ഹിമാലയത്തിന്റെയും പച്ചപ്പും സൗന്ദര്യവുമൊക്കെ ഈ റൂട്ടില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയും. പിന്നെ മറ്റൊരു കാര്യം ചെലവ് കുറവായ റൂട്ടാണ് ലിപുലേഖ്. ഈ റൂട്ടിലൂടെയുള്ള യാത്രയാണെങ്കില്‍ നവീധാങ്ങില്‍ ഓം പര്‍വതവും ദര്‍ശിക്കാനാകും എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.