Health

ഭക്ഷണം കഴിക്കുവാൻ കുട്ടികൾക്ക് മടിയാണെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ

ഒട്ടുമിക്ക കുട്ടികൾക്കും ഭക്ഷണം കഴിക്കാൻ വലിയ മടി ആയിരിക്കും അങ്ങനെയുള്ള കുട്ടികളെ എങ്ങനെ നമുക്ക് ഭക്ഷണം കഴിപ്പിക്കാം എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതിന് ചില രീതികൾ ഉണ്ട് ആ രീതിയിൽ കഴിപ്പിക്കുകയാണെങ്കിൽ ഏത് കുട്ടിയും ഭക്ഷണം കഴിക്കുക തന്നെ ചെയ്യും പലർക്കും അറിയാത്തത് ഈ രീതികളാണ് കുട്ടികളിൽ ഭക്ഷണം കഴിക്കുവാനുള്ള മടി മാറ്റിയെടുക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് ആദ്യം തന്നെ മാതാപിതാക്കൾ മനസ്സിലാക്കി എടുക്കണം അതിനാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം

കുട്ടികൾ തീരെ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതി മിക്ക മാതാപിതാക്കൾക്കുമുണ്ട്. അവർ വളര്‍ച്ചയുടെ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ചില ഭക്ഷണങ്ങളോട് താല്പര്യവും മറ്റു ചിലതിനോട് താല്പര്യ കുറവും പ്രകടിപ്പിക്കും.

എന്ത് ചെയ്യണം

ഭക്ഷണം നൽകുന്നതിനും കഴിക്കുന്നതിനും ഒരു ടൈം ടേബിൾ തയാറാക്കുക. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് അവരിൽ ആഹാരം കഴിക്കാനുള്ള താല്പര്യം വർധിപ്പിക്കും.

എന്തൊക്കെ ചെയ്യാം

കുട്ടികൾക്ക് വൈവിധ്യമാർന്ന ഭക്ഷണം നല്കാൻ ശ്രമിക്കണം. വ്യത്യസ്ത രുചികളും ടെക്സ്ച്ചറുകളുമുള്ള ആഹാരം നല്കുന്നതിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ചേർക്കുക.

ശ്രെദ്ധിക്കേണ്ടവ

മൊബൈൽ ഫോണുകളോ ടിവിയോ കാണിച്ചു ഭക്ഷണം കൊടുക്കാതെ, രസകരമായ കഥകൾ, പാട്ടുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് ആഹാരം നൽകുക.

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് എളുപ്പമല്ല, പക്ഷെ അതിനായി സമ്മർദം ചെലുത്തുകയോ വഴക്കു പറയുകയോ ചെയ്യുന്നത് ഭക്ഷണത്തോടുള്ള താല്പര്യം കുറയാൻ ഇടയാക്കും.