Recipe

എളുപ്പത്തിൽ അച്ചപ്പം ഉണ്ടാക്കിയെടുക്കാം

ചേരുവകൾ:

മുട്ട-1
കട്ടിയുള്ള തേങ്ങാപ്പാൽ -1 കപ്പ്
വെള്ളം -1/4 കപ്പ്
പഞ്ചസാര -1/4 കപ്പ്
ഉപ്പ്
വറുത്ത അരിപ്പൊടി -1 1/2 കപ്പ്
എള്ള്-3/4 ടീസ്പൂൺ
വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം :

1. ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, കട്ടിയുള്ള ഒന്നാം തേങ്ങാപ്പാൽ,വെള്ളം ,പഞ്ചസാര ,ഉപ്പ് എന്നിവ മിക്സ് ചെയ്ത ജാറിലിട്ടിട്ട് നന്നായിട്ട് അര മിനിറ്റ് നേരം അരച്ചെടുക്കുക
2 . പിന്നെ അതിലേക്ക് ഒന്നര കപ്പ് വറുത്ത ചേർത്ത് സ്പൂൺ വച്ച് നന്നായിട്ട് മിക്സ് ചെയ്തതിനുശേഷം അതും ഒരു മിനിറ്റ് അരച്ചെടുക്കുക
3 . എള്ള് ചേർത്ത് മിക്സ് ചെയ്യുക
4 . വെളിച്ചെണ്ണ ചൂടായതിനു ശേഷം അതിലേക്ക് അച്ചപ്പത്തിന്റെ അച്ചു മുക്കിയതിനു ശേഷം മാവിൽ മുക്കിയിട്ട് വെളിച്ചെണ്ണയിൽ വറുത്തുകോരി എടുക്കാം . ചെറിയ തീയിലിടാൻ പ്രത്യേകം ശ്രദ്ധിക്കുക

Tip : അച്ചപ്പത്തിന്റെ അച്ച് കുറെ ആയിട്ട് ഉപയോഗിക്കാത്തതാണ് എന്നുണ്ടെങ്കിൽ അതിൽ നിന്ന് അച്ചപ്പം വേറിട്ട് കിട്ടുന്നില്ല എന്നുണ്ടെങ്കിൽ ഉണ്ടാക്കുന്നതിന്റെ തലേ ദിവസം വാളംപുളി കുറച്ചു വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുത്ത് ആ ഒരു ചൂടിൽ അച്ചപ്പത്തിന്റെ അച്ചു വെച്ച് ചൂടാറിന് ശേഷം മാറ്റിവെച്ച് നന്നായിട്ട് കഴുകിയെടുക്കുക എന്നിട്ട് എണ്ണ തടവി വെച്ചാൽ മതി പെട്ടെന്ന് തന്നെ അച്ചപ്പം വേറിട്ട് കിട്ടും