News

15 വയസുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിച്ചു; 17കാരനെതിരെ കേസെടുത്ത് പൊലീസ്

തളിപ്പറമ്പ്: 15 വയസുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിച്ച 17 കാരനെതിരെ കേസെടുത്ത് പൊലീസ്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പെൺകുട്ടിയും ആൺകുട്ടിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡനശ്രമം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത പതിനേഴുകാരനെ ജുവനൈയിൽ കോടതിയിൽ ഹാജരാക്കി.