ചേരുവകൾ
അരിപ്പൊടി (പത്തിരിപ്പൊടി )-1 കപ്പ്
മൈദ -1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് -1/4 കപ്പ്
ചെറിയ ഉള്ളി -4 എണ്ണം
നല്ല ജീരകം – 1/2 ടീസ്പൂൺ
വെള്ളം 1 1/2 കപ്പ് (ഓരോ പൊടിയനുസരിച്ചു മാറ്റം വരും )
നെയ്യ് -1 ടീസ്പൂൺ
കരിംജീരകം/എള്ള് – 1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. തേങ്ങയും ചെറിയ ഉള്ളിയും ജീരകവും കൂടി മിക്സിയുടെ ജാറിലിട്ട് ചതച്ചെടുക്കുക .
2. ഒരു പാൻ സ്റ്റോവിൽ വെച്ച് വെള്ളം ഒഴിച്ചു തിളപ്പിച്ചെടുക്കുക.തിളച്ചു വന്ന ശേഷം ഉപ്പും നെയ്യും ചേർത്തു മിക്സ് ചെയ്ത് അതിലേക്ക് അരിപ്പൊടി ചേർത്തു തീ കുറച്ചു വെച്ച് ഇളക്കുക,വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്ത് ഒരു 5 മിനുട്ട് അടച്ചു വെക്കുന്നത് നല്ലതാണ്.
3. ഇനി ഇതിലേക്ക് ചതച്ചു വെച്ച തേങ്ങയുടെ കൂട്ടും കരിംജീരകവും 1 ടേബിൾ സ്പൂൺ മൈദയും ചേർത്തു ചെറിയ ചൂടോട് കൂടി നന്നായി കുഴച്ചെടുക്കുക.ഇടക്ക് കൈ ഒന്ന് പച്ച വെള്ളത്തിൽ തൊട്ട് കുഴച്ചെടുത്താൽ മതി.
4. നന്നായി കുഴച്ചെടുത്ത മാവ് മുഴുവനായോ കുറച്ചു വലിയ ഉരുളയെടുത്തോ ഒരു സെന്റീമീറ്റർ കനത്തിൽ പരത്തിയെടുത്തു ഒരു ഗ്ലാസ്സ് വെച്ചോ അടപ്പ് വെച്ചോ ചെറിയ വട്ടത്തിൽ കട്ട് ചെയ്തെടുക്കാം.
5. ഇനി ഇത് നല്ല ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. തിരിച്ചും മറിച്ചും ഇട്ട് രണ്ട് സൈഡും നല്ല ഗോൾഡൻ ബ്രൗൺ കളർ ആവുമ്പോൾ എടുക്കാം
ഓരോ പൊടിയനുസരിച്ചും വെള്ളത്തിന്റെ അളവിൽ മാറ്റം വരും,അപ്പോൾ 1 1/2 കപ്പ് വെള്ളം വെച്ച് തിളച്ചു വന്നതിനു ശേഷം അതിൽ നിന്നും കാൽ കപ്പോ അര കപ്പോ വെള്ളം എടുത്ത് വെച്ചിട്ട് പൊടിയിട്ട് ഇളക്കക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ അതിലേക്ക് ഈ എടുത്തു വെച്ച വെള്ളം ആവശ്യത്തിന് ചേർത്തു മിക്സ് ചെയ്‌താൽ മതി.