ഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇൻഡിഗോ അറിയിച്ചു. ജമ്മു, ലേ, ജോദ്പുർ, അമൃത്സർ, ബുജ്, ജാംനഗർ, ഛണ്ഡീഗഢ്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.