Gulf

ഗൾഫ് – യുഎസ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

റിയാദ്: ഗൾഫ് – യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും. ഇന്ന് ഉച്ചയോടെ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയുമായി വിവിധ ആയുധക്കരാറുകളും ആണവ സഹകരണ ധാരണാ പത്രങ്ങളും ഒപ്പുവെക്കും. നാല് ദിവസത്തെ സന്ദർശനത്തിൽ സൗദി, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. നാളെ സൗദിയിൽ നടക്കുന്ന ഗൾഫ് – അമേരിക്ക ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയാകും. പ്രസിഡന്റ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സന്ദർശനമാണിത്.