മുംബൈ: യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ലെന്ന് കരസേനാ മുൻമേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ. പുണെയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ തീരുമാനത്തെ വിമര്‍ശിച്ച് സംഘപരിവാർ രംഗത്തെത്തിയതോടെയാണ് കരസേന മുൻ മേധാവിയുടെ പ്രസ്‌താവന.
‘‘യുദ്ധം നിങ്ങളുടെ ബോളിവുഡ് സിനിമയല്ല. ബുദ്ധിശൂന്യരായവര്‍ യുദ്ധം അടിച്ചേൽപ്പിക്കുകയാണെങ്കിലും നാം അതിൽ സന്തോഷിക്കരുത്. ഷെല്ലാക്രമണത്തിൽനിന്ന് രക്ഷപ്പെടാന്‍ രാത്രി അഭയകേന്ദ്രങ്ങള്‍ തേടി ഓടേണ്ടിവരുന്ന കുട്ടികള്‍ ഉള്‍പ്പെടെ അതിര്‍ത്തിയിലെ ജനങ്ങള്‍ കടുത്ത മാനസികാഘാതമാണ് നേരിടുന്നത്. പ്രിയപ്പെട്ടവരെ നഷ്‌ടമായവരുടെ ആഘാതം തലമുറകൾ നീളും. ഭീതിദമായ കാഴ്‌ച കണ്ട ആളുകൾ 20 വർഷത്തിനുശേഷവും വിയർത്തുകുളിച്ച് ഉണരുന്നു. അവര്‍ക്ക് മാനസിക പരിചരണം ആവശ്യമാണ്’’–-പുണെയിൽ പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.