അഭ്യൂഹങ്ങൾക്ക് വിരാമാമിട്ട് സംവിധായകന്‍ കൃഷാന്ദ്- മോഹന്‍ലാൽ ചിത്രം എത്തുന്നതായി സ്ഥിരീകരണം. മണ്ണിയൻപിള്ള രാജുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏറെ നാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രം എത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചില സിനിമാപ്രവര്‍ത്തകരും വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രമാണ് താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ ചര്‍ച്ചകളുടെ പ്രാരംഭഘട്ടം കഴിഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കൃഷാന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പടമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. അതിന്റെ ഒന്നാം റൗണ്ട് ഡിസ്‌കഷന്‍ കഴിഞ്ഞു. 18 മുതല്‍ 45 വയസ് വരെയുള്ളവരാണ് കൂടുതലായും സിനിമ കാണുന്നത്. അവര്‍ക്ക് കൃഷാന്ദ് എന്ന ഡയറക്ടറെ വലിയ ഇഷ്ടമാണ്. പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യണം. മോഹന്‍ലാലും ഇപ്പോള്‍ പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ.
പല കാര്യങ്ങളിലും നമ്മള്‍ മക്കള്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. പേടിച്ചിട്ടില്ല അത് ചെയ്യുന്നത്. മക്കളുടെ തലമുറയുടെ ചിന്തകള്‍ കുറച്ച് കൂടി അഡ്വാന്‍സ്ഡ് ആണ്. നമ്മളൊക്കെ കുറച്ച് പഴഞ്ചനായി കഴിഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് കുട്ടികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. തിരിച്ചും സംഭവിക്കാം,’ മണിയന്‍പിള്ള രാജു പറഞ്ഞു.
content highlight: Mohanlal