Kerala

തട്ടുകടയിൽ നിന്ന് ഫോണിൽ തമാശയ്ക്ക് തെറിവിളിച്ചു, തുടർന്ന് കൂട്ടത്തല്ല്‌; മൂന്ന് പേർക്കെതിരെ കേസ്

പത്തനംതിട്ട കൂടലിൽ തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൽ കടയുടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. തട്ടുകടയിലെത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഏപ്രിൽ 20ന് നടന്ന കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തട്ടുകടയിൽ എത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് അസഭ്യം പറഞ്ഞത് ഉടമയ്ക്കും സ്ഥലത്തുണ്ടായിരുന്നവർക്കും ഇഷ്ടപ്പെട്ടില്ല. അത് ചോദ്യം ചെയ്തതോടെ കയ്യാങ്കളിയിൽ എത്തുകയായിരുന്നു, തല്ലിനിടെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു. കടയുടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Latest News