ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ അച്ചാർ ഉണ്ടാക്കിയാലോ? രുചികരമായ ബീഫ് അച്ചാറിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബീഫ് ഒരു വലിയ സ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. നാലാമത്തെ ചേരുവ മയത്തിൽ അരച്ച് ബാക്കി മുളകുപൊടിയും കായംപൊടിയും ചേർത്തു വയ്ക്കണം. ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ബീഫ് വേവിച്ചത് അരപ്പോടു കൂടി വറുത്തു കോരുക. അധികം മൂക്കരുത്. ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് ബീഫ് വറുത്ത എണ്ണയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വിനാഗിരിയും ബീഫും ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങുക.