കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന എള്ളുണ്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- എള്ള്- 1/2kg
- ഉണക്കലരി- 1/2kg
- ശര്‍ക്കര- 1kg
- തേങ്ങ- 1 എണ്ണം
- ഏലക്ക- 5 എണ്ണം
- നെയ്യ്- 1ടേബിള്‍ സ്പൂണ്‍
- അണ്ടി പരിപ്പ്- 50gm
- മുന്തിരി- 50gm
തയ്യാറാക്കുന്ന വിധം
കറുത്ത എള്ള്, ഉണക്കലരി ഇവ വെവ്വേറെ വറുത്തു പൊടി ആക്കുക, തേങ്ങ വറുത്തു വയ്ക്കുക. അണ്ടി പരിപ്പ് നെയ്യില്‍ വറുത്തു വയ്ക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് അടുപ്പത്തു വെച്ച് തിളപ്പിച്ച് പാവ് പരുവത്തില്‍ മേല്‍ പറഞ്ഞത് ചേര്‍ത്ത് നല്ല പോലെ ഇളക്കി ചെറു ചൂടോടെ കയ്യില്‍ നെയ്യ് തടവി ഉരുള ആക്കുക.