ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ രസം ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു രസം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മല്ലി – 2 റ്റീസ്പൂണ്‍
- മുളക് – 6-8
- കുരുമുളക് – 3/4 റ്റീസ്പൂണ്‍
- കടലപ്പരിപ്പ് – 1 റ്റീസ്പൂണ്‍
- ജീരകം – 1/2 റ്റീസ്പൂണ്‍
- കറിവേപ്പില – ഒരു തണ്ട്.
- തുവരപ്പരിപ്പ് – 50 ഗ്രാം
- മഞ്ഞള്‍പ്പൊടി
- കായം
- പുളി
- തക്കാളി – 1-2
- മല്ലിയില
- ഉപ്പ്
- വെള്ളം
- കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
- ശര്‍ക്കര – 1/4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച് എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്‌സിയിലിട്ട് ഒന്നടിച്ചെടുത്താല്‍ നന്നായിരിക്കും). ഇത് 3-4 ഗ്ലാസ് വെള്ളത്തില്‍ കലക്കി, ഇതില്‍ പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, പാകത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, കായം , സ്വല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. ഇനി അരപ്പു ചേര്‍ക്കാം.സകലസ്വാദും ക്രമീകരിക്കാനായി അവസാനം കാല്‍സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്തിളക്കി, മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി.