Food

ബ്രേക്ഫാസ്റ്റിന് നല്ല ഇടിയപ്പം ആയാലോ?

ബ്രേക്ഫാസ്റ്റിന് എന്നും ഒരുപോലെയാണോ ഭക്ഷണം തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം ആയാലോ?

ആവശ്യമായ ചേരുവകള്‍

  • നേര്‍മയുള്ള അരിപൊടി – 1 കപ്പ്
  • വെള്ളം -1 ½ കപ്പ്
  • എണ്ണ, ഉപ്പ് – ആവശ്യത്തിന്
  • തേങ്ങ ചിരകിയത് – ½ കപ്പ്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ ഒട്ടും തരിയില്ലാത്ത അരിപൊടി നല്ലതുപോലെ വറുത്തെടുക്കുക. ഒരുപാത്രത്തില്‍ വെള്ളം തിളപ്പിച്ച് 2 സ്പൂണ്‍ എണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക്വറുത്തുവച്ചിരിക്കുന്ന മാവിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കട്ടയില്ലാതെ വളരെമയത്തില്‍ മാവ് ഉരുട്ടിയെടുക്കണം. ഇഡ്ഡലി തട്ടില്‍ തേങ്ങ ചിരകിയത് ഇട്ട് ഇടിയപ്പംഉണ്ടാക്കുന്ന സേവാനാഴിയില്‍ മാവ് നിറച്ച് ചില്ലില്‍ കൂടി നൂല്‍ പരുവത്തില്‍ മാവ് പിഴിഞ്ഞെടുക്കുക. അങ്ങനെ എല്ലാ മാവും ഉണ്ടാക്കിയ ശേഷം അടുപ്പത്തു വച്ച് ആവി കയറ്റിവേവിച്ചെടുക്കുക. വെജിറ്റബിള്‍ കുറുമ, ഇറച്ചികറി, മുട്ടറോസ്റ്റ് ഇവയോടൊപ്പം കഴിക്കാം.