ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി ഒരു അവൾ ബിരിയാണി തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- 1.അവല്‍ – ഒരു കപ്പ്
- 2.കട്ടത്തൈര് – കാല്‍ കപ്പ്
- ഉപ്പ് – പാകത്തിന്
- 3.എണ്ണ – ഒരു വലിയ സ്പൂണ്‍
- 4.കറുവാപ്പട്ട, ഗ്രാമ്പൂ, ബിരിയാണിയില – ഓരോന്ന്
- ചുവന്നുള്ളി – ഒന്ന്, അരിഞ്ഞത്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – കാല്‍ ചെറിയ സ്പൂണ്‍
- പച്ചമുളക് – മൂന്ന്, അരിഞ്ഞത്
- മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍
- പുതിനയില – അല്‍പം
- തക്കാളി – ഒന്ന്, അരിഞ്ഞത്
- കാരറ്റ്, ബീന്‍സ് എന്നിവ നുറുക്കിയതും ഗ്രീന്‍പീസും വേവിച്ചത് – കാല്‍ കപ്പ്
- 5.വെള്ളം – ഒരു വലിയ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- 6.മല്ലിയില – അല്‍പം
തയ്യാറാക്കുന്ന വിധം
അവല്‍ കഴുകി വൃത്തിയാക്കി തൈരും ഉപ്പും ചേര്‍ത്തിളക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ യഥാക്രമം ചേര്‍ത്തു വഴറ്റുക. പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു ചെറുതീയില്‍ മൂടിവച്ചു വേവിക്കുക. ഇതിലേക്ക് അവല്‍ കുതിര്‍ത്തതും ചേര്‍ത്തു നന്നായി ഇളക്കി തട്ടിപ്പൊത്തി അമര്‍ത്തി വയ്ക്കുക. ആവി വരുമ്പോള്‍ വാങ്ങി മല്ലിയില വിതറി അലങ്കരിച്ചു വിളമ്പാം.