Kerala

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

സുൽത്താൻ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യുവിന്റെ വീട്ടിലെ കോഴികളെ പുലി പിടികൂടുന്ന ദൃശ്യമാണ് പുറത്ത് വന്നത്.

തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. ആഴ്ചകൾക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News