ഇന്ത്യ-പാക് സംഘർഷം അമേരിക്ക ഇടപെട്ടാണ് നിർത്തിയതെന്നാണ് ഇന്നലെയും ഡോണൾഡ് ട്രംപ് ആവർത്തിച്ചത്. ഇത് തെറ്റാണോ ശരിയാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഞ്ചളവിന് അർഥമുണ്ടെങ്കിൽ നാക്കിന് നീളമുണ്ടെങ്കിൽ ഇനിയെങ്കിലും പറയണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഭീകരവാദത്തെ എല്ലാത്തരത്തിലും എതിർക്കും അത് ഒരു ഗവൺമെൻ്റിനേയോ നേതാവിനെയോ കണ്ടിട്ടല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി നാക്കെടുക്കാൻ വൈകിയത്. സർവ്വകക്ഷി യോഗം വിളിച്ചു ആ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വന്നില്ല. രാഷ്ട്രത്തോട് ജനങ്ങളോട് ഉത്തരവാദിത്തം കാണിച്ചില്ല. ഇതിനെല്ലാം ഒരു ഉത്തരം ഇന്ത്യക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.