അതേയ് നിങ്ങളൊരു മീൻ പ്രിയനാണോ? എങ്കിൽ ദേ വാടകരയിലേക്ക് വന്നോളൂ.. ഇന്ന് നമ്മൾ എത്തിയിട്ടുള്ളത് വടകരയിൽ ആണ്. വടകര പ്രകാശ് കഫേയിൽ. നല്ല മീൻ പൊരിച്ചതെല്ലാം കൂട്ടി ചോറ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലം.
ഇനി പൊരിച്ച മീനും ഊണും കൂടാതെ ചിക്കൻ ബിരിയാണി, ഫിഷ് ബിരിയാണി, തലക്കറി, ചെമ്മീൻ റോസ്റ്റ്, എളമ്പക്ക (കക്ക), കുഞ്ഞൻ മത്തി വരട്ടിയത്, ഫിഷ് മസാല, മീൻ മുട്ട, ഞണ്ട് ഇവയെല്ലാം ഉണ്ട്. ഇനി മീൻ തവ ഫ്രൈയെ കുറിച്ച് പറയുകയാണെങ്കിൽ കിടിലനാണ്. തവ ഫ്രൈയിൽ മെയിൻ ആയക്കൂറയാണ്.
രുചികരമായ വിവിധതരം ഫിഷ് തവ ഫ്രൈസ്, മസൽസ് ഫ്രൈ, കല്ലുമ്മക്കയ ഫ്രൈ,മത്തി കുറുമുളകിൽ വട്ടിച്ചത്ത് (കുരുമുളക് മത്തി) എന്നിവ ഉൾക്കൊള്ളുന്ന ഒരു യഥാർത്ഥ മലബാർ ശൈലിയിലുള്ള സീഫുഡ് ഭക്ഷണം ഞങ്ങൾ ആസ്വദിച്ചു.
സ്ഥലം കറക്ട് പറയുകയാണെകിൽ വടകരയിൽ പിടി റോഡിലുള്ള പ്രകാശ് കഫേയിൽ ആണ്. ഇവരുടെ വീടിന് മുന്നിൽ തന്നെയാണ് കട. ഏകദേശം 75 വർഷത്തോളം പഴക്കമുള്ള ഒരു റെസ്റ്ററന്റ് ആണിത്. രാവിലെ ബ്രേക്ഫാസ്റ്റ് മുതൽ വൈകീട്ട് 4 വരെയാണ് ഇവിടെ ഫുഡ് അവൈലബിൾ ആയിട്ടുള്ളത്. വൈകീട്ട് നാലുവരെ ഊണ് തന്നെയാണ് പോകുന്നത്. മറ്റ് സ്നാക്ക്സ് ഐറ്റംസ് ഒന്നും തന്നെയില്ല.
ഇവിടെ മട്ട അരിയും വടി അരിയും ഉണ്ട്. നല്ല ഇലയിൽ വിളമ്പി ചോറ് കഴിക്കാം. ഊണിന് നല്ല സാമ്പാറും മീൻ കറിയും ഉണ്ട്. പിന്നെ അച്ചാറും പച്ചടിയും ഉപ്പേരിയുമുണ്ട്. ഊണിന് സ്പെഷ്യൽ ആയി വേറെ ഐറ്റംസ് ഉണ്ട്. ഞാറാഴ്ച്ച അവധിയാണ്. നല്ല വറുത്തരച്ച സാമ്പാർ. ഈ സാമ്പാറിന്റെ കൂടെ പൊരിച്ച മീനും ചേർത്ത് കഴിക്കാൻ ഒരു പ്രത്യേക സ്വാദാണ്. കിടിലൻ ആണ്. കാറ്ററിംഗ് മാത്രമേ ഉണ്ടാകൂ. രാവിലെ 7 മുതൽ വൈകീട്ട് നാല് വരെയാണ് പ്രവർത്തന സമയം.
ഇനങ്ങളുടെ വില
1. ഭക്ഷണം: 60 രൂപ
2. മാന്തൾ ഫ്രൈ: 130 രൂപ
3. അയ്കൂറ ഫ്രൈ: 170 രൂപ
4. ചെമ്മീൻ: 90 രൂപ
5. കല്ലുമക്കായ: 100 രൂപ
6. മത്തി കുരുമുളക്: 40 രൂപ
വിലാസം: പ്രകാശ് കഫേ, കൊപ്ര ബസാർ, മീർ വീട്ടിൽ, വടകര, കേരള 673103
ഫോൺ നമ്പർ: 9539186186