ആപത് ഘട്ടങ്ങളില്‍ സന്നദ്ധ സേവനം ചെയ്യാനും അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സഹായിച്ചു കൊണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന യുവതി യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായ് രാജ്യവ്യാപകമായി മേരാ യുവ ഭാരത് സിവില്‍ ഡിഫെന്‍സ് വോളന്റീര്‍മാരെ തെരെഞ്ഞടുക്കുന്നു.
പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തിരഘട്ടങ്ങള്‍, അപ്രതീക്ഷിത സാഹചര്യങ്ങള്‍ എന്നിവ നേരിടാന്‍ പരിശീലനം ലഭിച്ച വോളണ്ടിയര്‍ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.രാജ്യത്തെ നിലവിലെ സാഹചര്യവും ഉയര്‍ന്നുവരുന്ന സുരക്ഷാ ആശങ്കകളും കണക്കിലെടുക്കുമ്പോള്‍, ശക്തമായ സമൂഹാധിഷ്ഠിത പ്രതികരണ സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്.
രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത മാനേജ്‌മെന്റ്, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സി കളുമായി ചേര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് ഒരാഴ്ച്ചത്തെ വിദഗ്ദ്ധ പരീശീലനം നല്‍കും.ഈ സംരംഭം യുവാക്കളില്‍ ശക്തമായ പൗര ഉത്തരവാദിത്തവും അച്ചടക്കവും വളര്‍ത്തുക മാത്രമല്ല, നിര്‍ണായക സാഹചര്യങ്ങളില്‍ വേഗത്തില്‍ പ്രവര്‍ത്തികാനുള്ള കഴിവുകളും പരിശീലനം വഴി അവരെ സജ്ജരാക്കുന്നു.
സെല്‍ഫ് ഡിഫെന്‍സ് വളണ്ടിയര്‍മാരായി മൈ ഭാരത് പോര്‍ട്ട ലില്‍ https://mybharat.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. സുഹാസ്- ജില്ലാ യൂത്ത് ഓഫീസര്‍ മൈ ഭാരത് -തിരുവനന്തപുരം – 9945038684
ആതിര സന്തോഷ് -9526855487
CONTENT HIGH LIGHTS; Mera Yuva Bharat Civil Defence volunteers are being recruited: The aim is to build a volunteer force to deal with natural disasters, accidents, emergencies and unforeseen circumstances